സി.പി.ഐ സമുന്നത നേതാവിന്റെ മരുമകള്‍ക്ക് സി.പി.എം സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍

അന്തരിച്ച സി.പി.ഐ സമുന്നത നേതാവിന്റെ മരുമകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.പി.എം സര്‍ക്കാര്‍ തീരുമാനിച്ചു.
മുന്‍ റവന്യുമന്ത്രി പി.എസ്.ശ്രീനിവാസന്റെ മകന്‍ അജിത്തിന്റെ ഭാര്യയും കിറ്റ്‌സ് മാനേജിംഗ് ഡയറക്ടറുമായ രാജശ്രീ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ഏഴ് കേസുകളാണ് രാജശ്രീക്കെതിരെയുള്ളത്. ഇതില്‍ നാലെണ്ണത്തിലാണ് പ്രോസിക്യൂഷന്‍.
രാജശ്രീ വിഷയത്തില്‍ തൂങ്ങി സി.പി.എം-സി.പി.ഐ തര്‍ക്കം വരും ദിവസങ്ങളില്‍ രൂക്ഷമാകുമോ എന്ന് കണ്ട് അറിയാം. രാജശ്രീ അജിത്ത് കെ.റ്റി.ഡി.എസ്.സി മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കെ നടത്തിയ അഴിമതിയുടെ പേരിലാണ് അവര്‍ക്കെതിരെ സര്‍ക്കാര്‍ പോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ഇടതു മന്ത്രിസഭയുടെ കാലത്താണ് പി.എസിന്റെ മരുമകളെ കെ.റ്റി.ഡി.എഫ്.സി തലപ്പത്ത് നിയമിച്ചത്. നിയമിച്ച കാലം മുതല്‍ വിവാദ നായികയായിരുന്നു രാജശ്രീ. ഉയര്‍ന്ന വിദ്യാഭ്യാസം, നല്ല സൗന്ദര്യവും മികച്ച നേതൃപാടവവുമുണ്ടായിരുന്ന രാജശ്രീ വളരെ വേഗം അഴിമതി കുളത്തില്‍ മുങ്ങുകയായിരുന്നു. കുടുംബാംഗങ്ങളുടെ പേരിലൊക്കെ വായ്പകള്‍ തരപ്പെടുത്തി. ഭര്‍ത്താവിന്റെ പേരില്‍ തന്നെ നിരവധി വായ്പകള്‍ സ്വന്തം സ്ഥാപനത്തില്‍ നിന്നും തരപ്പെടുത്തി. അഴിമതി ആരോപണങ്ങള്‍ പെരുകിയതോടെ യു.ഡി.എഫ് സര്‍ക്കാര്‍ ഓഡിയോ വിഷ്വല്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മേലധികാരിയായി നിയമിച്ചു. അവിടെയും ആരോപണങ്ങള്‍ തുടര്‍ന്നു.
മന്ത്രിയായിരുന്ന പി.എസ്.ശ്രീനിവാസന്‍ ഒരു ഘട്ടത്തില്‍ പോലും അഴിമതി ആരോപണം കേള്‍പ്പിച്ചിട്ടില്ല. സത്യസന്ധവും സുതാര്യവുമായ വഴിത്താരയിലൂടെയാണ് അദ്ദേഹം ഭരണനിര്‍വഹണം നടത്തിയത്. അദ്ദേഹത്തിന്റെ മരുമകളെ സര്‍ക്കാര്‍ അഴിമതിക്കാരിയെന്നു വിളിക്കുമ്പോള്‍ തീര്‍ച്ചയായും പി.എസിന്റെ ആത്മാവ് പൊറുക്കില്ല. പി.എസിന്റെ മകന് ബിസിനസിലുണ്ടായ നഷ്ടമാണ് രാജശ്രീയെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ എത്തിച്ചതെന്നും കേള്‍ക്കുന്നുണ്ട്. പോളിക്രോം കാസറ്റ് കമ്പനി അജിത്ത് നടത്തിയിരുന്നു. പിന്നീട് നഷ്ടത്തിലായി പൂട്ടി.
https://www.facebook.com/Malayalivartha






















