ലാവ്‌ലിന്‍ കേസിലെ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ചിലേക്കു മാറ്റി. മാര്‍ച്ച് ഒമ്പതിലേക്കാണ് വാദം മാറ്റിയത്. സിബിഐയുടെ അഭിഭാഷകര്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാര്‍ എസ്എന്‍സി ലാവ് ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്.
എന്നാല്‍ 2013 നവംബര്‍ അഞ്ചിന് ഈ കേസില്‍ പിണറായിയടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി. ഇതില്‍ സിബിഐയും പ്രതിഭാഗവും ഒത്തുകളിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും റിവിഷന്‍ ഹര്‍ജി വേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha






















