Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ജീന്‍സും ബനിയനും ധരിച്ച് പ്രലോഭനം ഉണ്ടാക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന് വൈദികന്‍

28 FEBRUARY 2017 11:45 AM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ പ്രസംഗിക്കുന്ന ക്രിസ്തീയ വൈദികന്റെ സുവിശേഷ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നു. ഇത്തരം പ്രസംഗം നടത്തിയ വൈദികനെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. ചില പെണ്‍കുട്ടികളെ കാണുബോള്‍ കുര്‍ബാന കൊടുക്കാന്‍ തോന്നാറില്ല. അവരെ പള്ളിയില്‍ നിര്‍ത്താന്‍ തോന്നാറില്ല എന്നും വൈദികന്‍ പറയുന്നുണ്ട്. ജീന്‍സ്, പാന്റ്‌സ്, ഷര്‍ട്ട്, ബനിയന്‍ ഇതിലേതെങ്കിലും വസ്ത്രം പെണ്‍കുട്ടികള്‍ ധരിക്കുന്നതാണത്രെ അതിന് കാരണം. ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റുമെല്ലാം കത്തോലിക്കാ സഭ അധികാരം നല്‍കുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്.

കയ്യില്‍ മൊബൈലും തൂവാലയും പിടിച്ച് തലമുടി ചീകി റിബണ്‍ കൊണ്ട് കെട്ടാതെ വരുന്ന പെണ്‍കുട്ടികള്‍ ആരെയോ കാണിക്കാന്‍ വേണ്ടിയാണ് പള്ളിയില്‍ വരുന്നതെന്നും ഇദ്ദേഹം പറയുന്നു . എന്തിനാണ് 'ആ സാധനം' (പെണ്‍കുട്ടി) പള്ളിയില്‍ വന്നിരിക്കുന്നതെന്ന് തനിക്ക് അറിഞ്ഞുകൂടായെന്നും വൈദികന്‍. പെണ്‍കുട്ടികള്‍ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറയാനായി ഇദ്ദേഹം ബൈബിള്‍ വാക്യങ്ങളുടെ സഹായം തേടുന്നു. ചുരിദാര്‍ നല്ല വസ്ത്രമാണെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ ഷാള്‍ സാത്താന്‍ എടുത്തെറിഞ്ഞുവെന്നും വൈദികന്‍ ചൂണ്ടികാട്ടി.

ധ്യാനം കഴിഞ്ഞ് ഇറങ്ങുന്ന ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം കണ്ട് 'അറിയാതെ' പ്രലോഭനമുണ്ടായെന്ന് ഇദ്ദേഹത്തോട് പറഞ്ഞുവത്രെ. പൂര്‍ണ്ണമായും സ്ത്രീ വിരുദ്ധമായ പ്രസംഗമാമാണ് വൈദികന്റേതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പൊതു അഭിപ്രായം.


വൈദികന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം: ചില പള്ളികളില്‍ ധ്യാനിപ്പിക്കാന്‍ ചെല്ലുമ്പോൾ പ്രത്യേകിച്ച് കുര്‍ബാന കൊടുത്തു കൊണ്ടിരിക്കുമ്പോൾ ചില പെണ്‍കുട്ടികള്‍ വന്നുനില്‍ക്കുമ്പോള്‍ കുര്‍ബാന കൊടുക്കാനും തോന്നാറില്ല, ഇതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകില്‍ ഒരു ജീന്‍സ് ഇല്ലെങ്കില്‍ പാന്റ്‌സ്. ഷര്‍ട്ട്, ബനിയന്‍ ഇതില്‍ ഏതെങ്കിലും ഒന്നേ ഇടൂ. എന്നിട്ട് കയ്യില്‍ ഒരു മൊബൈലും കാണും തൂവാലയും കാണും. തലമുടി ചീകി റിബന്‍ കൊണ്ട് കെട്ടിയിട്ടുണ്ടാകില്ല. അത് പറപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് ആരെയോ കാണിക്കാന്‍ വേണ്ടി ഇങ്ങനെ നില്‍പ്പാണ്. എന്തിനാ ആ സാധനം പള്ളിയില്‍ വന്നിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഇവിടെയിരിക്കുന്ന സ്ത്രീ മക്കളോട് എന്റെ ചോദ്യം ഇതാണ്. ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്‌സും ഇടാന്‍ കത്തോലിക്കാ സഭ നിനക്ക് അധികാരം നല്‍കുന്നുണ്ടോ? പോട്ടെ കത്തോലിക്കാ സഭയെ ഒരു ഭാഗത്തേക്ക് നീക്കിനിര്‍ത്താം. പരിശുദ്ധ ബൈബിള്‍ നിനക്ക് അനുവാദം നല്‍കുന്നുണ്ടോ? ഇതേകുറിച്ച് എന്താണ് വചനം പഠിപ്പിക്കുന്നത്? നിയമാവര്‍ത്തന പുസ്തകം 22ാം അധ്യായം അഞ്ചാമത്തെ വചനം. എല്ലാവരും കേള്‍ക്കണേ. സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടെയോ വസ്തം അണിയരുത്. അപ്രകാരം ചെയ്താല്‍ അവര്‍ ദൈവത്തിന് നിന്ദ്യരാണ്. ദൈവത്തിന് നിന്ദ്യരായി നിന്ന് തീര്‍ന്നിട്ട് പള്ളിയില്‍ വന്നുകേറി കരംകുത്തി പിടിച്ച് അമ്മയേക്കാള്‍ കൂടുതല്‍ ഭക്തി കാട്ടിയാല്‍ കൃപ കിട്ടുമോ? ചിന്തിച്ചേ. ഇന്ന് അനേകം പെണ്‍കുട്ടികളുടെ വരവ് അങ്ങനെയാണ്. ധ്യാനമൊക്കെ കഴിഞ്ഞിട്ട് വരുമ്‌ബോള്‍ പല ആണ്‍മക്കളും എന്നോട് ചോദിക്കുന്നുണ്ട്. അച്ഛാ, നല്ല തീരുമാനം ഈ ധ്യാനത്തിലൂടെ എടുത്തിട്ട് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി ചെല്ലുമ്‌ബോള്‍ കാണുന്നത് അര്‍ധ നഗ്‌നത കാണുന്ന വസ്ത്രമിട്ട് പെണ്‍കുട്ടികള്‍ പോകുമ്‌ബോള്‍ അറിയാതെ പ്രലോഭനം കേറി പാപത്തില്‍ വീണും പോകും അച്ഛാ എന്നാണ്. മക്കളേ വചനമെന്താ ഇതിനെ കുറിച്ച് പഠിപ്പിക്കുന്നേ? ദുഷ്‌പ്രേരണ ആരുമൂലം ഉണ്ടാകുന്നുവോ അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ തിരിതല്ലി കെട്ടിയിട്ട് കടലിന്റെ ആഴങ്ങളില്‍ കൊണ്ട് തള്ളുന്നതാണ്. ഇവിടെ ഒരു അപ്പച്ചനോ ഒരു യുവാവിന് പരിശുദ്ധ ദേവാലായത്തില്‍ ബലിയര്‍പ്പിക്കാനായി ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ സൈഡിലോ അല്ലെങ്കില്‍ മുമ്ബിലോ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആ അപ്പച്ചനും യുവാവിനും ആകര്‍ഷണം നല്‍കുന്ന രീതിയില്‍ വസ്ത്രം ധരിച്ചുകൊണ്ട് വന്നുനില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് പരിശുദ്ധ ബലിപീഠത്തില്‍ പോലും നോക്കാന്‍ പറ്റാതെ നിന്നിലേക്ക് മാത്രം ശ്രദ്ധ കൊണ്ടുവരുന്നുണ്ടെങ്കില്‍ നീ പാപഹേതു. നിങ്ങളുടെ ഏറ്റവും നല്ല വസ്ത്രമുണ്ട്, ചുരിദാര്‍. പക്ഷെ ഇപ്പോള്‍ എന്താണ് പറ്റിയിരിക്കുന്നത്. സാത്താന്‍ കേറിയിട്ട് ഷോള്‍ എടുത്ത് ഒറ്റയേറാണ്. ഷോളില്ലാതയാണ് നടപ്പ്. രണ്ടാമത് സാത്താന്‍ കേറിയിട്ട് സൈഡ് വെട്ടാന്‍ തുടങ്ങി. ഞാന്‍ ഇനി പറയേണ്ടല്ലല്ലോ എവിടെ വരെയാണ് അതെന്ന്. മൂന്നാമതായി സാത്താന്‍ കേറിയിട്ട് അതിന്റെ ബോട്ടം ഏതൊക്കെ രീതിയില്‍ ബനിയന്‍ പരുവത്തില്‍ ആക്കിയിട്ടുണ്ട്. ചിന്തിച്ചു നോക്കിയേ മക്കളേ, നിങ്ങള്‍ ആ നല്ല വസ്ത്രത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഒരു ഗുണം കാണിച്ചുതരാമോ? ഞാന്‍ പത്ത് തിന്‍മ അതില്‍ കാണിച്ചുതരാം.

ശാപം ഏറ്റുവാങ്ങി വിവാഹം നടക്കുന്നില്ല അച്ഛാ, എനിക്ക് ഇന്റര്‍വ്യൂവിന് കിട്ടുന്നില്ലാ അച്ഛാ, എന്റെ കുടുംബത്തില്‍ എന്നും പ്രശ്‌നമാ അച്ഛാ, എന്നാണ് പരിഭവം. കഴിഞ്ഞ വര്‍ഷം ഞാനൊരു ആദി കുര്‍ബാനയ്ക്ക് പോയി. ആലപ്പുഴ സൈഡിലാ. എന്നോട് പറഞ്ഞു അച്ഛന്‍ വീട്ടില്‍ വന്നിട്ട് എന്റെ കൊച്ചിനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കണം. നാട്ടിലുള്ള സംഭവമാ എന്നുവെച്ച് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ കൊച്ച് മാത്രം ഒരുങ്ങിയിട്ടില്ല, ബാക്കിയെല്ലാവരും ഒരുങ്ങിയിട്ടുണ്ട്. ഇവള്‍ ഞങ്ങള്‍ വാങ്ങിച്ച വസ്ത്രം ഇടില്ല അച്ഛാ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഒരുങ്ങി കൊച്ച് വന്നപ്പോള്‍ ഞാന്‍ കൊച്ചിനെ ഒരു നോട്ടം, കൊച്ച് എന്നെയൊരു നോട്ടം. ഞങ്ങള്‍ രണ്ട് പേരും ചൂളിനിന്നു. കാരണമെന്താണെന്നോ. അര്‍ധ നഗ്‌നത കാണുന്ന ഒരു വസ്ത്രമാ ആദി കുര്‍ബാനയ്ക്ക് അമ്മ കൊച്ചിന് വാങ്ങി നല്‍കിയിരിക്കുന്നത്. എന്റെ ചിന്തയും ചോദ്യവും ഇതാണ് അമ്മയുടെ ലക്ഷ്യമെന്താണ്? കൊച്ച് ഏറ്റവും ഒരുക്കത്തോടെ ഈശോയെ സ്വീകരിക്കണമെന്നതാണോ? അതോ നാല് പേരെ കൊച്ചിനെ ശ്രദ്ധിക്കണമെന്നാണോ? ഒരു അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടറുടെ വാതിലിന്റെ തൊട്ടടുത്ത് അമ്മയും അപ്പനും ഒരു പെണ്‍കൊച്ചും ആണ്‍കൊച്ചും നില്‍പ്പാണ്.

ജീസസ് യൂത്തിലുള്ള ഒരു പെണ്‍കൊച്ചിന് മനസിലായി. ഒരു അബോര്‍ഷന്‍ കേസാണ് വന്നുനില്‍ക്കുന്നത്. കൊച്ചിനെ കൊല്ലരുത് ഒന്ന് പ്രസവിച്ച് തന്നാല്‍ മതിയെന്ന് ജീസസ് യൂത്തിലെ കൊച്ച് കരഞ്ഞ് അപേക്ഷിച്ചു. ഈ അപ്പന്‍ ആ കൊച്ചിനെ മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു. മോളെ..നീ പറഞ്ഞത് സത്യമാ.എന്റെ മകളുടെ ഉദരത്തില്‍ ഒരു കൊച്ച് കിടപ്പുണ്ട്, അതിനെ കൊല്ലാന്‍ തന്നെയാണ് കൊണ്ടുവന്നത്. പക്ഷെ നിനക്ക് അറിയാമോ ആ കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന്.തൊട്ടപ്പുറത്ത് നില്‍ക്കുന്ന സ്വന്തം ആങ്ങള. ഈ ആങ്ങളയെ എന്റെ അടുത്താണ് സംസാരിക്കാന്‍ കൊണ്ടുവന്നത് ഞാന്‍ ചോദിച്ചു. എടാ എന്ത് പോക്കിരിത്തരമാണ് നീ ചെയ്തത്. അവന്‍ എന്നോട് പങ്കുവെച്ച വിഷമം ഇതാണ്. അച്ഛാ രാവിലെ പപ്പയും മമ്മിയും ജോലിക്ക് പോകും. പിന്നെ ഞാനും ചേച്ചിയും മാത്രമേ വീട്ടിലുള്ളൂ.ചേച്ചി വീട്ടില്‍ ഇട്ടുകൊണ്ട് നടക്കുന്നത് ഒരു ചെറിയ നിക്കറും ഒരു ചെറിയ ബനിയനും. സ്വന്തം ആങ്ങളയ്ക്കും സ്വന്തം അപ്പനും പോലും വീട്ടില്‍ പ്രലോഭനം നടക്കുന്ന മക്കളാണ് ഈ കാലഘട്ടത്തെ പെണ്‍കൊച്ചെങ്കില്‍ ആ പൊണ്‍കൊച്ച് പള്ളിയില്‍ വന്നാല്‍ തമ്പുരാൻ സ്വീകരിക്കുമോ ബലി. ചിന്തിച്ചുനോക്കിയേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (5 minutes ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (22 minutes ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (35 minutes ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (53 minutes ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (1 hour ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (1 hour ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (9 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (9 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (11 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (12 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (12 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (14 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (14 hours ago)

Malayali Vartha Recommends