തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പുറത്തുനിന്ന് വീട്ടിലെത്തിയ മകനാണ് അടുക്കള ഭാഗത്തായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. സംഭവസ്ഥലത്തെത്തിയ അന്തിക്കാട് പോലീസ് പ്രാഥമിക പരിശോധന നടത്തി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























