ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

മികച്ചൊരു ഭാവി സ്വപ്നം കണ്ട് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച പത്തനംതിട്ട അടൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ഗംഗയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരു കോട്ടൺപേട്ടിലെ ഒരു ലോഡ്ജ് മുറിയിലാണ് ഗംഗയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗംഗയുടെ ആൺസുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്സിങ് പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്നലെ രാവിലെ കേരളത്തിൽ നിന്നെത്തി ലോഡ്ജിൽ മുറിയെടുത്ത ഇവർക്കിടയിൽ ഇന്ന് രാവിലെ എന്ത് സംഭവിച്ചു? നാലുവർഷത്തെ സൗഹൃദം എങ്ങനെയാണ് ഒരു അരുംകൊലയിൽ കലാശിച്ചത്?
https://www.facebook.com/Malayalivartha


























