സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

സങ്കടക്കാഴ്ചയായി...ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. കായംകുളം കാപ്പിൽ കൃഷ്ണപുരം മണക്കാട്ട് രാജേന്ദ്രൻ (72) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
വൈദ്യുതാഘാതമേറ്റ രാജേന്ദ്രൻ സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വീണു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























