ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

കണ്ണൂർ ഇരിട്ടിയിലെ കോളിളക്കം സൃഷ്ടിച്ച ശോഭ വധക്കേസിൽ ഒൻപത് വർഷങ്ങൾക്ക് ശേഷം നീതിയുടെ വിധി വന്നിരിക്കുന്നു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയും, പിഞ്ചുകുഞ്ഞുങ്ങളെ അന്യസംസ്ഥാനത്തേക്കുള്ള ട്രെയിനിൽ ഉപേക്ഷിക്കുകയും ചെയ്ത പ്രതി മഞ്ജുനാഥ് കുറ്റക്കാരനാണെന്ന് തലശ്ശേരി കോടതി വിധിച്ചു. എന്നാൽ, ക്രൂരതയുടെ ഈ കഥയ്ക്കിടയിലും കാക്കിയിലെ നന്മയുടെ മറ്റൊരു അധ്യായം കൂടി കേരളം ഇന്ന് ചർച്ച ചെയ്യുകയാണ്. അന്ന് അനാഥരായ ആ രണ്ട് കുരുന്നുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ ഹൃദയസ്പർശിയായ ഇടപെടലും, 'ഉയിർ' എന്ന സിനിമയ്ക്ക് പ്രചോദനമായ ആ യഥാർത്ഥ സംഭവം...
https://www.facebook.com/Malayalivartha


























