ഓടുന്നതിനിടെ പുക ഉയർന്നു; പിന്നാലെ തീഗോളം... ഒമിനി വാൻ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാൻ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മറ്റം കോക്കൂർ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. മറ്റം സ്വദേശി സതീശന്റെ വാഹനമാണ് കത്തിയത്.
യാത്രയ്ക്കിടെ വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സതീശൻ ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. പിന്നാലെ തീ വാഹനത്തിലേക്ക് പടരുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയെങ്കിലും അപ്പോഴേക്കും വാഹനം പൂർണമായും കത്തിയമർന്നിരുന്നു. സമയോചിതമായി പുറത്തിറങ്ങിയതിനാൽ സതീശൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ.
https://www.facebook.com/Malayalivartha


























