'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

വൈകുന്നേരങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നുപിടിച്ച വെള്ളക്കെട്ട് ദൃശ്യങ്ങള്‍ക്കപ്പുറം, തലസ്ഥാന നഗരിയിലെ തമ്പാനൂര്‍, കിഴക്കേക്കോട്ട മേഖലകളില്‍ പെയ്തിറങ്ങിയ മഴയുടെ ഭൗതിക തീവ്രതയാണ് ഇപ്പോള്‍ വിശകലനങ്ങള്‍ക്ക് വിധേയമാകുന്നത്. സാധാരണ നിലയിലുള്ള മഴയിലുണ്ടായ വീഴ്ചയല്ല ഇതെന്നും, ഉച്ചയ്ക്ക് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത അതിതീവ്ര മഴയാണ് അവിടെ അസാധാരണമായ ജലക്കെട്ടിന് കാരണമായതെന്നുമാണ് കാലാവസ്ഥാ രേഖകള്‍ വ്യക്തമാക്കുന്നത്.
സനോജ് തെക്കേക്കര സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിശദമായ കണക്കുകളും നിരീക്ഷണങ്ങളും, മഴയുടെ വ്യാപ്തിയെ ലളിതമായ അളവുകളിലൂടെ മനസ്സിലാക്കാന്‍ സഹായകമാകുന്ന രീതിയില്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്.സനോജ് തെക്കേക്കരയുടെ പോസ്റ്റ് വായിക്കാം..അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....ഇന്നലെ വൈകുനേരത്തെ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് വീഡിയോസ് ഇതായിരുന്നു'....അങ്ങിനെ വെറുതെ ഒരു മഴയില്‍ വെള്ളം കയറിയതാണോ ഇന്നലെ...??കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് അവര്‍ പറയുന്നത് ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ കിഴക്കേക്കോട്ട ഭാഗങ്ങളില്‍ ഉച്ചക്ക് ശേഷം ഒരു മണിക്കൂറിനുള്ളില്‍ 91mm മഴ പെയ്തു എന്നാണ്....
അതായത് ഒരിടത്ത് മേഘ വിസ്‌ഫോടനം സംഭവിച്ചു എന്ന് പറയുന്നത് ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ്അപ്പോള്‍ ഏതാണ്ട് മേഘ വിസ്‌ഫോടനത്തിന് തുല്യമായ മഴയാണ് ഈ ഭാഗങ്ങളില്‍ ഇന്നലെ ലഭിച്ചത്.കൂടാതെ നെയ്യാറ്റിന്‍കര 65mm വെള്ളായണി ഭാഗങ്ങളില്‍ 62mm എയര്‍പോര്‍ട്ടിന്റെ ഭാഗത്ത് 50 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് ഇവരുടെ ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നത്.ഇനി ഇതിനെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനായി ഒന്ന് വിശദമായി പരിശോധിക്കാം...ഒരു മണിക്കൂറില്‍ 91 മില്ലിമീറ്റര്‍ മഴ! കേള്‍ക്കുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും, ആകാശത്തുനിന്ന് പെയ്തിറങ്ങിയത് എത്രവെള്ളമാണെന്ന് അറിയാമോ??
നഗരത്തിന്റെ വെറും 3 കിലോമീറ്റര്‍ ചുറ്റളവില്‍ (ഏകദേശം 28.27 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍) ഒരു മണിക്കൂറിനുള്ളില്‍ 91 മില്ലിമീറ്റര്‍ മഴ പെയ്താല്‍, അവിടെ വന്നു വീഴുന്ന വെള്ളത്തിന്റെ അളവ് എത്രയാകും...??ആ കണക്ക് ഇതാ:ആകെ പെയ്ത വെള്ളം:ഏകദേശം 257 കോടി ലിറ്റര്‍! (2.57 ബില്യണ്‍ ലിറ്റര്‍)ഇത് എത്രത്തോളം വരുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ:?വാട്ടര്‍ ടാങ്കറുകള്‍: 10,000 ലിറ്റര്‍ കൊള്ളുന്ന 2.57 ലക്ഷം (2,57,000) വലിയ ടാങ്കര്‍ ലോറികളില്‍ നിറയ്ക്കാനുള്ളത്ര വെള്ളമാണിത്!വെള്ളത്തിന്റെ ഭാരം: ഏകദേശം 25.7 ലക്ഷം ടണ്‍!വീട്ടുമുറ്റത്ത്: നിങ്ങളുടെ വീടിന്റെ 1,000 സ്‌ക്വയര്‍ ഫീറ്റ് (ഏകദേശം 93 ചതുരശ്ര മീറ്റര്‍) ടെറസ്സില്‍ മാത്രം ഒരു മണിക്കൂറിനുള്ളില്‍ വന്നു വീണത് ഏകദേശം 8,450 ലിറ്റര്‍ വെള്ളമാണ് (അതായത്, 1,000 ലിറ്ററിന്റെ 8.5 വാട്ടര്‍ ടാങ്കുകള്‍ നിറയ്ക്കാനുള്ള വെള്ളം!).എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത് .
https://www.facebook.com/Malayalivartha


























