Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ഫേയ്‌സ് ബുക്കിലൂടെ പരിചയെപ്പെട്ട യുവതിയെ സിനിമയിലഭിനയിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

01 MARCH 2017 12:15 PM IST
മലയാളി വാര്‍ത്ത

നടിയെ തട്ടികൊണ്ടപോയ പള്‍സര്‍ സുനിയുടെ ക്രൂരതയ്ക്ക് പിന്നാലെ മറ്റൊരു സിനിമാ മേഖലയിലെ ഡ്രൈവറുടെ പീഡനം കൂടി പുറത്ത്. വൈക്കം സ്വദേശിനിയായ യുവതിയെയാണ് എറണാകുളം പാടിവട്ടത്തുള്ള ആകാശ് ഫിലിംസ് എന്ന സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയില്‍ പീഡനത്തിനിരയാക്കിയത്. പീഡനത്തില്‍ ഗര്‍ഭിണിയായ യുവതി നല്‍കിയ പരാതിയില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും ഇപ്പോള്‍ വൈക്കം ടി.വി പുരം പയറാട്ടുകോളനിയില്‍ താമസിക്കുന്ന ചെറുപുര വീട്ടില്‍ അനീഷിനെ എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ ടി.ബി. വിജയന്‍ അസ്റ്റ് ചെയ്തതു.

2016 ജൂലൈ മാസത്തിലാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ എറണാകുളം പാടിവട്ടത്തുള്ള ആകാശ് ഫിലിംസ് എന്ന സിനിമാഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി അനീഷ് പീഡിപ്പിക്കുകയായിരുന്നു. സിനിമാ സ്റ്റുഡിയോയിലെ ഡ്രൈവറായിരുന്ന പ്രവീണ്‍ എന്നയാളാണ് പ്രതിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. പ്രതി നിരവധി സ്ഥാപനങ്ങളുടെ ഉടമയാണെന്നും പാടിവട്ടത്തുള്ള സ്റ്റുഡിയോ ഇയാളുടേതാണെന്നും പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

സിനിമാ മോഹവുമായി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പ്രതി തന്ത്ര പൂര്‍വം സ്റ്റുഡിയോയിലെത്തിക്കുകയായിരുന്നു. താന്‍ പനിപിടിച്ചു കിടക്കുകയാണെന്നും കാണാന്‍ വരണമെന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് യുവതിയെ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് റൂമിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഢനത്തിനു പുറമേ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതി പകര്‍ത്തി. ഇതൊക്കെ സിനിമയില്‍ സാധാരണമാണെന്നായിരുന്നു വിശദീകരണം.

വിവരം പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി. തുടര്‍ന്ന് സ്റ്റുഡിയോയില്‍ വച്ചു പകര്‍ത്തിയ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്ട്‌സ് അപ്പ് വഴി പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തശേഷം ആ ചിത്രങ്ങള്‍ വാട്ട്‌സ് അപ്പ്വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാക്കി അകലംപാലിച്ച പ്രതി തന്നെ കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഫോണ്‍ ഉപേക്ഷിച്ച് കൊല്ലം ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് പന്നിഫാമിലും തൃശൂര്‍ മാറ്റാംമ്പുറത്ത് പന്നി ഫാമിലും പോലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. ഒളിവിലായിരുന്നപ്പോഴും ഫേസ് ബുക്ക് മെസഞ്ചര്‍ വഴി പ്രതി നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എറണാകുളം എ.സി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് പാലാരിവട്ടം സിഗ്‌നലിനടുത്ത് വെച്ച്പ്രതിയെ പിടികൂടിയത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (5 minutes ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (22 minutes ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (35 minutes ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (53 minutes ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (1 hour ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (1 hour ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (9 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (9 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (11 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (12 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (12 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (14 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (14 hours ago)

Malayali Vartha Recommends