Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വിദേശത്ത് വിട്ടത് 20 ദരിദ്ര പെണ്‍കുട്ടികളെ; ഇവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും സംശയം

02 MARCH 2017 10:06 AM IST
മലയാളി വാര്‍ത്ത

കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോയെന്ന് പോലീസിന് സംശയം. വിശദമായ ചോദ്യംചെയ്യലിനു വേണ്ടി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഫാ. റോബിന്‍ വിദേശത്തുപോകാന്‍ സഹായിച്ചിരുന്നു. 

ഫാ.റോബിന്റെ സഹായത്താല്‍ വിദേശത്ത പോയവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കും. പെണ്‍കുട്ടി ഗര്‍ഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാന്‍ ഫാ. റോബിനെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോള്‍ അമ്മയായ പെണ്‍കുട്ടിയെ പള്ളിയില്‍വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഗര്‍ഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു.

വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നല്‍കി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിന്‍ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടില്‍ നിന്ന പെണ്‍കുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന. ഫാ. റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം.

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാന്‍ ഇടവകയിലെ ചില പ്രമുഖര്‍ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്സോ) ചുമത്തിയാണു കേസ് എടുത്തത്. ഇന്നലെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ഇന്നലെ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷ പരിപാടിയില്‍ ഫാ. റോബിനും പങ്കെടുത്തു. വിചാരണത്തടവുകാര്‍ക്കൊപ്പം രണ്ടാം നിരയിലായിരുന്നു ഇരിപ്പിടം. ടീഷര്‍ട്ടും പാന്റുമായിരുന്നു വേഷം. മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ ഒഴിഞ്ഞുമാറാനും ശ്രമമുണ്ടായി. അവിവാഹിതയും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends