Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കൊല്ലത്ത് സ്വകാര്യബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് മൂന്നു മരണം, മുപ്പതോളം പേര്‍ക്ക് പരിക്ക്

04 MARCH 2017 08:45 AM IST
മലയാളി വാര്‍ത്ത

എം.സി റോഡില്‍ വാളകം കമ്പംകോട്ട് വഞ്ചിമുക്കില്‍ സൂപ്പര്‍ ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശിനി രമ്യയെ (27) മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഗോകുലത്തിലും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും തിരിച്ചറിയാന്‍ കഴിയാതെ ഓരോ മൃതദേഹമുണ്ട്.

ഇളമണ്ണൂര്‍ മുകളില്‍ കിഴക്കതില്‍ മഹേഷ് (26), പന്തളം ശ്രീനിധിയില്‍ നിഷ ചന്ദ്രന്‍ (32) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂവാറ്റുപുഴ കാമശ്ശേരിയില്‍ അജീഷ (24), അടൂര്‍ മണക്കാല ശാലോംഭവനില്‍ ബിനി ബാബു (24), പത്തനംതിട്ട വൈഷ്ണവത്തില്‍ വിഷ്ണു (28), അടൂര്‍ കുറ്റിക്കാട്ടില്‍ നിതിന്‍ (28), എന്നിവര്‍ കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. അഞ്ജു(18), അജ്ഞലി (30), ജനിറ്റ (26), അംബിക (45), ചിപ്പി (26), സൂര്യ (25), സതി (42), പുഷ്പ (46), ജയിംസ് ഡേവിഡ് (42) എന്നിവര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ കോതമംഗലം കൊല്ലശ്ശേരി നീതു (28), മൂവാറ്റുപുഴ പണലുകുടിയില്‍ അരുണ്‍ (26), കോട്ടയം ചിറകുഴിയില്‍ അഞ്ജു (26), ഏനാത്ത് ഗോപുഭവനില്‍ രാധാകൃഷ്ണന്‍ (35) എന്നിവരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകീട്ട് 7.10 ഓടെയായിരുന്നു അപകടം.

അങ്കമാലിയിലേക്ക് പോയ കെ.ആസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ആറ്റിങ്ങലിലേക്ക് പോയ ജനത എന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. സൂപ്പര്‍ ഫാസ്റ്റ് വെള്ളിയാഴ്ചകളില്‍ ടെക്‌നോപാര്‍ക്കില്‍നിന്നാണ് സര്‍വിസ് നടത്തുന്നത്. അപകടത്തില്‍പെട്ടതില്‍ ഇവിടത്തെ ജീവനക്കാരാണ് ഏറെയും.
നാട്ടുകാരാണ് ബസ് വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends