പ്രസവം കഴിഞ്ഞ് അഞ്ചുദിവസമായ സ്ത്രീയെയും കുഞ്ഞിനെയും വഴിയിലിറക്കിവിട്ട് വാഹനം പോലീസ് പിടിച്ചെടുത്തു

പ്രസവം കഴിഞ്ഞ് അഞ്ചുദിവസമായ സ്ത്രീയെയും കുഞ്ഞിനെയും വഴിയിലിറക്കി വിട്ട് പോലീസ് വാഹനം പിടിച്ചെടുത്തു. സിസേറിയന്‍ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങും വഴിയാണ് മാതാവിനെയും കുഞ്ഞിനെയും വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടിട്ട് വാഹനം പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്.
ചിതറ മാങ്കോട് എ ആര്‍ കോട്ടേജില്‍ അജില്‍ മനോജ് ഇതു സംബന്ധിച്ച് വെഞ്ഞാറമൂട് സിഐ ക്ക് പരാതി നല്‍കി.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അജിലിന്റെ ഭാര്യയുടെ സിസേറിയന്‍ കഴിഞ്ഞ് അഞ്ചാം ദിവസം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങവേ വെഞ്ഞാറമൂട് ജങ്ഷനില്‍ വണ്ടി നിര്‍ത്തി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോയ സമയത്ത് ജങ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ നോ പാര്‍ക്കിങ് ഏരിയയില്‍ വണ്ടി നിര്‍ത്തി എന്ന കാരണത്താല്‍ യാത്രക്കാരെ ഇറക്കി വിട്ട് വാഹനം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയതായാണ് പരാതി.
പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞിനേയും കൊണ്ട് വരികയാണെന്ന് പറഞ്ഞിട്ടും പോലും പോലീസുകാരന്‍ കേട്ടഭാവം നടിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha