ടി.പി.സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ നടപടിക്കെതിരെ ഡിജിപി ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സെന്‍കുമാറിന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ കേരള പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സെന്‍കുമാറിനെ മാറ്റുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്.
സെന്‍കുമാര്‍ ആരോപിക്കുന്നതു പോലെ രാഷ്ട്രീയ പകപോക്കല്‍ അല്ലെന്നും ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ വാദിക്കും. എന്നാല്‍ , താന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് മുന്‍നിര്‍ത്തിയാകും സെന്‍കുമാറിന്റെ വാദം
https://www.facebook.com/Malayalivartha


























