കുര്‍ബാന അര്‍പ്പിക്കാനായി 80 കാരനായ മാര്‍ ക്ലിമ്മിസ് തിരുമേനി നടന്നത് രണ്ടര കിലോമീറ്റര്‍

വാഹന രഹിത ഞായര്‍ ആഘോഷത്തിന്റെ ഭാഗമായി കുര്‍ബാന അര്‍പ്പിക്കാന്‍ 80 കാരനായ മാര്‍ ക്ലിമ്മിസ് തിരുമേനി നടന്ന് രണ്ടര കിലോമീറ്റര്‍. പരിസ്ഥിയി സൗഹാര്‍ദ്ദ നയത്തിന്റെ ഭാഗമായി ഇന്നലെ ഓര്‍ത്തഡോക്‌സ് സഭ വാഹന രഹിത ഞായറായി പ്രഖ്യാപിച്ചിരുന്നു. സഭയുടെ പ്രഖ്യാപനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അച്ഛന്‍ മാതൃകയായി.
പുത്തന്‍പീടിക സെന്റ് മേരിസ് പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കാണ് രണ്ടര കിലേമീറ്റര്‍ ദൂരം നടന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് എത്തിയത്. ഈ പ്രായത്തിലെ നടത്തത്തിനു ബാവയുടെ കടല്‍പ്പന ഒരവസരം തന്നതായി മാര്‍ ക്ലിമ്മീസ് പറയുന്നു.
സഭയുടെ പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയാണ് മാര്‍ ക്ലിമ്മിസ്. മാരാമണ്ണില്‍ പ്രകൃതി ജീവന ക്യാമ്പിനു ശേഷം ചോറും വേവിച്ച ഭക്ഷണങ്ങളും തിരുമേനി ഉപേക്ഷിച്ചിരിക്കുകയാണ്. പ്രകൃതി ജീവനത്തിനുശേഷം ജീവിതമേ മാറിയെന്ന് തിരുമേനി സാക്ഷ്യപ്പെടുത്തുന്നു. മാര്‍ ക്ലിമ്മിസ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha


























