യുഡിവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രി ശശീന്ദ്രന്റെ ഓഫീസ് അടിച്ചു തകര്‍ത്തു

രാജി വച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ നിയോജക മണ്ഡലം ഓഫീസ് യുഡിഎഫിന്റെ യുവജന വിഭാദമായ യുഡിവൈഎഫ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് പെട്രോള്‍ ബങ്കിനുടുത്തു നിന്നും പ്രകടനമായി വന്ന അമ്പതോളം പ്രവര്‍ത്തകരാണ് നന്മണ്ടയിലുള്ള നിയോജക മണ്ഡലം ഓഫീസ് തകര്‍ത്തത്. ഓഫീസിന്റെ ബോര്‍ഡും ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തു.
മുന്നില്‍ സ്ഥാപിച്ച കൊടിമരവും തകര്‍ത്തു. ഓഫീസ് തകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha


























