ഇനി ജാഗത്രയോടെ മുന്നോട്ട്; മന്ത്രിമാരോട് സിപിഎം

അതതു വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ഏതു പ്രശ്‌നവും ആ സമയത്തുതന്നെ കൈകാര്യം ചെയ്യാനും അക്കാര്യത്തില്‍ വ്യക്തത വരുത്താനും മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു. കുറച്ച് നാള്‍ മുന്‍പുണ്ടായ ബന്ധു നിയമന പ്രശ്‌നത്തിലൂടെ മന്ത്രി ജയരാജന്‍ പുറത്തായിരുന്നു. ഇപ്പോള്‍ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണവും രാജിയും. ഇവരൊക്കെ തന്നെ സീനിയര്‍ മന്ത്രിമാരാണ് ഇവരുടെ വീഴ്ച ഭൂരിപക്ഷം നേടിയ സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ നില തുടരുകയാണെങ്കില്‍ അത് പാര്‍ട്ടിയുടെ മുഖഛായക്ക് തന്നെ മങ്ങലേല്‍ക്കാം. അതുകൊണ്ട് തന്നെ ഇനി ജാഗത്രയോടെ മുന്നോട്ട് പോകണമെന്ന് മന്ത്രിമാരോട് സിപിഎം. പാര്‍ട്ടി. മന്ത്രിമാരും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം.
മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാ കമ്മിറ്റികളെ അറിയിക്കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശങ്ങളുണ്ടായത്. മന്ത്രിമാര്‍ കഴിയുന്നത്ര ദിവസം തലസ്ഥാനത്തുണ്ടാകണം. ഇക്കാര്യത്തില്‍ നേരത്തേ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്. പഴ്‌സനല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവരുടെ യോഗങ്ങള്‍ സമയബന്ധിതമായി വിളിച്ചുചേര്‍ത്തു മാറ്റങ്ങള്‍ വരുത്തണം.
സ്റ്റാഫില്‍ത്തന്നെ മാറ്റം വേണമെങ്കില്‍ അതും ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കി. സെക്രട്ടേറിയറ്റിലെ പഴയ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തണം എന്നാണു പാര്‍ട്ടി കാണുന്നത്. ഫയല്‍നീക്കം വേഗത്തിലാക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്കു വിദഗ്ധരുടെ അഭിപ്രായം തേടണം.
വിവിധ വകുപ്പുകള്‍ മുന്‍ഗണന നല്‍കി ചെയ്യേണ്ട കാര്യങ്ങളടക്കം സംസ്ഥാന കമ്മിറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സര്‍ക്കാര്‍ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ വേണമെന്നു പൊളിറ്റ്ബ്യൂറോയെ പ്രതിനിധീകരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിന് എ.വിജയരാഘവനെയും എളമരം കരീമിനെയും നിയോഗിച്ചു. അവിടത്തെ പാര്‍ട്ടിതല ഒരുക്കങ്ങളും നിശ്ചയിച്ചു യോഗം പിരിഞ്ഞു.
https://www.facebook.com/Malayalivartha


























