പരാതിക്കാരിയില്ലാത്തത് നന്നായി.... ശക്തമായ അന്വേഷണത്തിലൂടെ ചാനലിന് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ നീക്കം; മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ വഴിയും അന്വേഷിക്കും

എ.കെ.ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ശക്തമായ അന്വേഷണത്തിലൂടെ മംഗളം ചാനലിന് കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ മന്ത്രിസഭയ്ക്ക് തന്നെ ചാനല്‍ ആദ്യ പണി കൊടുത്തു. അതിനാല്‍ തന്നെ ഒരു വിട്ടു വീഴ്ചയും വേണ്ടെന്നാണ് തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ വഴിയും അന്വേഷിക്കും. ഇതോടെ വാര്‍ത്ത ഉണ്ടാക്കിയ റിപ്പോര്‍ട്ടര്‍മാരും റിഡറുമെല്ലാം കുടുങ്ങും.
പരാതിക്കാരിയില്ലാത്തതിനാല്‍ അന്തിമ വിജയം ശശീന്ദ്രനു തന്നെയാകും. ചാനലിന്റെ ലൈസന്‍സിനെപ്പോലും ബാധിക്കും. കാരണം ഇതൊരു ട്രാപ്പായായേ കാണുകയുള്ളു. പരസ്യമായുള്ള വ്യക്തിഹത്യയാണ് നടത്തിയത്. പരസ്യമായി അശ്ലീലം ടെലികാസ്റ്റും ചെയ്തു. കോടതിയില്‍ ഓഡിയോ ക്ലിപ്പ് തെളിവായി സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതുകൊണ്ടാണ് അന്തിമ വിജയം ശശീന്ദ്രനാകുന്നത്. കേവലം മന്ത്രിയെ ഒന്നു വിരട്ടി ചാനല്‍ റേറ്റ് കൂട്ടാനാണ് മംഗളം ശ്രമിച്ചത്. പക്ഷെ മന്ത്രി അപ്രതീക്ഷിതമായി രാജി വച്ചതോടെ സംഭവം കൈവിട്ടു പോയി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പോലും സംഭവത്തെ അപലപിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നെങ്കിലും പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ലാത്തതിനാല്‍ ഒരന്വേഷണം നടത്താന്‍ പൊലീസിന് കഴിയില്ല. പിന്നീട് രണ്ട് സാധ്യതകളാണ് പൊലീസിന് മുന്നിലുള്ളത്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രന്‍ പൊലീസിന് പരാതി നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. താന്‍ പരാതി നല്‍കണമോ എന്ന കാര്യത്തില്‍ ശശീന്ദ്രന്‍ ് മുഖ്യമന്ത്രിയെ കണ്ടശേഷമേ തീരുമാനമെടുക്കും.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തന്നെ രംഗത്ത് വന്നത് കൊണ്ട് പരാതി കൊടുക്കാന്‍ ശശീന്ദ്രന് പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. ഏത് സാഹചര്യത്തിലാണ് മന്ത്രി സ്ത്രീയുമായി സംസാരിച്ചത്, ഏതെങ്കിലും സാഹയത്തിനാണോ സ്ത്രീ മന്ത്രിയെ സമീപിച്ചത്, സര്‍ക്കാരിന്റെ ഏതെങ്കിലും സഹായം അനധികൃതമായി പറ്റിയുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് അന്വേഷണ വിധേയമാക്കും.
https://www.facebook.com/Malayalivartha


























