മംഗളം പുറത്തുവിട്ട വാര്‍ത്തയോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗികചുവയുളള സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മംഗളം പുറത്തുവിട്ട വാര്‍ത്തയോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു. എക്‌സ്‌ക്ലുസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചുകൊടുത്ത അതേ വഴിയില്‍ കൂടി അവരും പോയി എന്നേയുളളൂ. സരിതയുടെ സിഡി അന്വേഷിച്ചു പോയതൊന്നും ആരും മറന്നിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം;
മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം.
ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. ആരോപണം ഏത് അന്വേഷണ ഏജന്‍സിയേയും കൊണ്ടും അന്വേഷിക്കാം.
അന്വേഷണത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനെതിരെ മംഗളം ചാനലിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും കടുത്ത പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഈ അവസരത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെയും പ്രതികരണം.
https://www.facebook.com/Malayalivartha


























