ആരോപണം അസ്വാഭാവികമാണെന്നും രാജി നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും എ.കെ. ശശീന്ദ്രന്‍

അശ്ലീല ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചു.
മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ടതിനുശേഷം പുറത്തെത്തിയ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. നിര്‍ദേശങ്ങളൊന്നും താന്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനല്‍ ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് ഉച്ചതിരിഞ്ഞു കോഴിക്കോട്ടു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി രാജി പ്രഖ്യാപിച്ചത്. പിണറായി മന്ത്രിസഭ പത്തുമാസം തികച്ചതിനു പിറ്റേന്നാണു മന്ത്രി എ.കെ.ശശീന്ദ്രനെ എട്ടു മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണം കുരുക്കിയത്. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനല്‍ അറിയിച്ചത്. സംഭാഷണത്തിലുടനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.
https://www.facebook.com/Malayalivartha


























