സ്വകാര്യ ബസുകള്‍ക്ക് പൂട്ടിടാന്‍ ജി.പി.എസ് സംവിധാനം ഉടന്‍ വരുന്നു

സ്വകാര്യ ബസുകളുടെ റൂട്ട് മാറിയുള്ള ഓട്ടവും അമിതവേഗവും തടയാന്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിനാണ്. 16,000 സ്‌റ്റേജ് കാര്യേജുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി നടപ്പാക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി വന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വന്നത്. സര്‍ക്കാര്‍ ഉത്തരവിറക്കി രണ്ട് വര്‍ഷത്തോളമായിട്ടും ഒന്നും നടന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പദ്ധതിക്ക് ജീവന്‍ വെച്ചതും നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചതും. മോട്ടോര്‍ വാഹന വകുപ്പിന് നേരിട്ട് തങ്ങളുടെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ഓരോ ബസും സഞ്ചരിക്കുന്ന റൂട്ട്, അവ പുറപ്പെടുന്ന സ്ഥലം, വേഗം ഉള്‍പ്പെടെ മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസിന് പലയിടങ്ങളിലും 'പാര'യാകുന്നത് സ്വകാര്യ ബസുകളുടെ അനധികൃത സര്‍വിസാണെന്ന വ്യാപക പരാതിയുണ്ട്. അതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഇതുവഴി സാധിക്കുമെന്നാണ് മോേട്ടാര്‍ വാഹന വകുപ്പിന്റെ വിശ്വാസം. ബസുകള്‍ അമിതവേഗം കാണിച്ചാല്‍ അതിെന്റ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി പിഴ ഈടാക്കുന്നതുള്‍പ്പെടെ ശിക്ഷാനടപടികളും സ്വീകരിക്കാനാകും. നിലവില്‍ സ്വകാര്യ ബസുകളുടെ അമിതേവഗത്തെക്കുറിച്ച് വ്യാപക പരാതിയാണുള്ളത്.
സ്വകാര്യ ബസുകള്‍ക്ക് നിശ്ചിത റൂട്ടും സമയക്രമവും നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. അതുമൂലം പലപ്പോഴും പലയിടങ്ങളിലും ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനും കൈയാങ്കളിക്കും കാരണമാകുന്നുണ്ട്. അതെല്ലാം ഒഴിവാക്കാനും സ്വകാര്യ ബസുകളുടെ കള്ളക്കളികള്‍ അവസാനിപ്പിക്കാനും ഈ സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് മോേട്ടാര്‍ വാഹന വകുപ്പിന്റെ പതീക്ഷ.
https://www.facebook.com/Malayalivartha


























