സെക്രട്ടറിയറ്റില്‍ അടിയന്തരാവസ്ഥ... മന്ത്രിമാരെ കാണാന്‍ ആധാര്‍ വേണ്ടി വരും; മന്ത്രിമാരെ ഇനിയും കുരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ അടിയന്തരാവസ്ഥ. മന്ത്രിമാരുടെ ഓഫീസുകളിലും വസതികളിലും പഴയ മട്ടില്‍ നിര്‍ബാധം കടന്നു ചെല്ലാനാവില്ല. മന്ത്രിമാരെ കാണണമെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാവുന്ന കാലം വിദൂരത്തിലല്ല.
മന്ത്രിമാരോട് ഫോണില്‍ സംസാരിക്കരുതെന്നാണ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം . മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനോടും ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മന്ത്രിമാര്‍ നേരിട്ട് സംസാരിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചാനലുകാര്‍ മന്ത്രിമാരെ ഇനിയും കുരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് കരുതുന്നു. മംഗളം ചാനലിന്റെ ഉദ്ഘാടനം കസറിയത് മറ്റ് ചാനലുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഒരു ദിവസം കൊണ്ട് മംഗളം ക്ലിക്ക് ചെയ്തു. വിവിധ അഴിമതിക്കേസുകള്‍ തെളിവ് സഹിതം പുറത്തു കൊണ്ടു വരാനാണ് ചാനലുകളുടെ ശ്രമം.
ഒരു അഴിമതി കഥ പുറത്തു കൊണ്ടു വരുമ്പോള്‍ മാധ്യമങ്ങള്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി കണക്കു കൂട്ടാറുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന് ദേശാഭിമാനിയും കൈരളിയും ഒഴിച്ചുള്ള മാധ്യമങ്ങള്‍ ഒന്നടങ്കം എതിരാണ്. ചാനലുകാര്‍ മത്സരാധിഷ്ഠിതമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടു വരാത്തവരോട് പുറത്തു പോകാനാണ് മാധ്യമ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. പഴയ സര്‍ക്കാരിലെ അഴിമതികഥകളോട് ഇപ്പോള്‍ പലര്‍ക്കും താത്പര്യമില്ല.
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണതയാണ് വിരോധത്തിനുള്ള പ്രധാന കാരണം. ചതിക്കുഴികളില്‍ വീഴാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെഹല്‍ക്ക മോഡലില്‍ ഇനിയും കുരുക്കകള്‍ മുറുകും. അതിനു മുമ്പ് രക്ഷപ്പെടാനാണ് പിണറായിയുടെ ശ്രമം.
https://www.facebook.com/Malayalivartha


























