ഭക്ഷ്യവിഷബാധയേറ്റ് 109 സിആര്‍പിഎഫ് ജവാന്‍മാരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ചികിത്സയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്‍മാരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ 109 സിആര്‍പിഎഫ് ജവാന്‍മാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സാരമായ ബുദ്ധിമുട്ടുകളുള്ള 51 പേരെ അഡ്മിറ്റാക്കി. ബാക്കിയുള്ളവര്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനയിലാണ്. എല്ലാവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളത് കാരണം അവര്‍ ഒരുമിച്ച് ആശുപത്രിയിലെത്തുകയായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്‍മാരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവിഷബാധയേറ്റുവരുന്നവര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 600 ഓളം പേരെ ചികിത്സിക്കാനുള്ള മരുന്നും മറ്റ് സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സിആര്‍പിഎഫ് ക്യാമ്പ് പരിശോധിക്കാനായി അവിടെ എത്തിയിരുന്നു. എന്നാല്‍ അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ സിആര്‍പിഎഫ്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് അവരെ അകത്തേയ്ക്ക് കടത്തി വിട്ടത്. ഇനിയും അറുപതോളം പേര്‍ മെഡിക്കല്‍ കോളേജില്‍ എത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha
























