സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍

നിരന്തരമായി കന്നഡ സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസില്‍ അറസ്റ്റിലായത്. പ്രതി ഒരു സ്വകാര്യ കമ്പനിയില്‍ മാനേജറാണ്. നിരന്തരമായി യുവാവ് നടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയക്കാറുണ്ടെന്നാണ് നടി പരാതിയില്‍ പറയുന്നത്.
നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടര്‍ന്നുവെന്നും അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നടി തെലുങ്ക് കന്നഡ സീരിയലുകളില്‍ സജീവമാണ്. മൂന്നു മാസങ്ങള്‍ക്കുമുന്‍പ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ 'നവീന്‍സ്' എന്ന ഐഡിയില്‍നിന്ന് ഫ്രണ്ട്‌സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. നടി റിക്വസ്റ്റ് സ്വീകരിച്ചിരുന്നില്ല. എന്നിട്ടും നവീന്‍ ദിവസവും തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് മെസഞ്ചറിലൂടെ നടിക്ക് അയച്ചിരുന്നു.
ഇതേ തുടര്‍ന്ന് നടി ബ്ലോക്ക് ചെയ്തു. എന്നാല്‍ പിന്നീട് പല പുതിയ അക്കൗണ്ടുകള്‍ എടുത്തു അത് വഴി ഇയാള്‍ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടര്‍ന്നു. നവംബര്‍ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോള്‍ നേരിട്ടു കാണാന്‍ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവീന്‍ കേള്‍ക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ അന്നപൂര്‍ണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്.
https://www.facebook.com/Malayalivartha


























