പോലീസ് സേനയില്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു

പൊലീസ് തലപ്പത്ത് വീണ്ടുമൊരു അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സ്ഥാനചലനവും പകരക്കാരനായി ക്രമസമാധാന പരിപാലന ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതിലെ നിയമപ്രശ്‌നങ്ങളും ഗൗരവമായി പരിഗണിച്ചാണ് അഴിച്ചുപണിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചന. 
ചീഫ് സെക്രട്ടറി നളിനി നെറ്റോ ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊലീസിനെതിരെ കോടതിയും ഭരണപ്രതിപക്ഷവും ഒന്നുപോലെ രൂക്ഷവിമര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ സമഗ്ര അഴിച്ചുപണിയാണ് സര്‍ക്കാറിെന്റ ലഷ്യം. 
എന്നാല്‍, വിശ്വസ്തരും അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളവരും സേനയുടെ തലപ്പത്ത് പരിമിതമായതിനാല്‍ സമഗ്രമെന്നത് ചുരുക്കാനും തീരുമാനമുണ്ട്. ഡി.ജി.പി ബെഹ്‌റയടക്കം ഉന്നത ഉേദ്യാഗസ്ഥരില്‍ ബഹുഭൂരിപക്ഷവും ഭരണപ്രതിപക്ഷത്തിെന്റ വിമര്‍ശനത്തിന് ഇരയായവരാണ്. സര്‍ക്കാറിന്റെ ഭരണവീഴ്ചയായി ഇത്തരക്കാര്‍ ചൂണ്ടിക്കാട്ടുന്നതും പൊലീസ് ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ഇതുവരെയുണ്ടായ സംഭവവികാസങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് പൊലീസും ആഭ്യന്തരവകുപ്പുമാണ്. 
മാവോവാദി നക്‌സല്‍ കേസുകളിലെ പൊലീസ് നടപടി സൃഷ്ടിച്ച അമര്‍ഷം ഇപ്പോഴും ഇടതുമുന്നണിയില്‍ കെട്ടടങ്ങിയിട്ടില്ല. അതിനാല്‍ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളവരാകണം ഇടതുമുന്നണിയുടെ വിജിലന്‍സ് തലപ്പത്ത് വരേണ്ടതെന്നാണ് പാര്‍ട്ടി നിര്‍ദേശം. പൊലീസിലെ വിശ്വസ്തരുടെ പട്ടിക മാറ്റിനിര്‍ത്തിയാല്‍ മറ്റ് ചിലര്‍ പ്രമാദ കേസുകളിലും വിജിലന്‍സ് ആരോപണത്തിലും കുടുങ്ങിയവരുമാണ്.
അതിനാല്‍ തുടക്കത്തില്‍ മാറ്റിനിര്‍ത്തിയ ചിലര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്, മുന്‍ ഇന്റലിജന്‍സ് മേധാവിയും ഫയര്‍ഫോഴ്‌സ് മേധാവിയുമായ ജെ. ഹേമചന്ദ്രന്‍ അടക്കമുള്ളവരാണ് പുതിയ പരിഗണന ലിസ്റ്റില്‍. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനും പട്ടികയിലുണ്ട്. പുതിയ എക്‌സ്സൈസ് കമീഷണര്‍ൈക്രംസ് മേധാവി സ്ഥാനത്തേക്കും ഡി.ജി.പി റാങ്കിലുള്ളവരെ പറ്റുന്നില്ലെങ്കില്‍ എ.ഡി.ജി.പിമാരെയും പരിഗണിക്കുന്നു. 
വിജിലന്‍സ് ഡയറക്ടറായി ഏറ്റവും വിശ്വസ്തരെ നിയമിക്കണമെന്നതിനാല്‍ പൊലീസ് ഹെഡ്ക്വാര്‍േട്ടഴ്‌സില്‍ സുപ്രധാന പദവിയിലുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.ഏപ്രില്‍ പത്തിനാണ് സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി വരിക. വിധി അനുകൂലമായാലും പ്രതികൂലമായാലും വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയാറാവില്ലെന്നാണ് സൂചന. കര്‍ണാടകയില്‍ ഡി.ജി.പിയായി കോടതി നിര്‍ദേശപ്രകാരം നിയമിക്കപ്പെട്ട എ.ആര്‍. ഇന്‍ഫന്റിെന്റ കേസും സര്‍ക്കാര്‍ പരിശോധിക്കുന്നു. 
https://www.facebook.com/Malayalivartha
























