മുഴുവന്‍ വിഹിതം അടച്ചവര്‍ മാത്രം പി.എഫ് പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍

പി.എഫ് പെന്ഷന് മുഴുവന്‍ അംഗങ്ങള്‍ക്കും അര്‍ഹതയുണ്ടാവുമെന്ന സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് എംപ്ലോയ്‌മെന്റ ്‌പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുഴുവന്‍ പ്രാദേശിക ഓഫിസുകള്‍ക്കും പെന്‍ഷര്‍ അര്‍ഹതപ്പട്ടിക തയ്യാറാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 
ഇതനുസരിച്ച് പി.എഫ് പെന്ഷന് മുഴുവന്‍ വിഹിതവും അടക്കാത്തവര്‍ പുതിയ അര്‍ഹതപ്പട്ടികയില്‍ ഉള്‍പ്പെടുകയില്ലെന്ന് വ്യക്തമായി. നിലവില്‍ പെന്‍ഷന് അര്‍ഹതനേടിയവരുടെ പട്ടിക, മുന്‍കാലപ്രാബല്യം നേടിയവരുടെ പട്ടിക, ഭാവിയില്‍ ഉള്‍പ്പെടുത്തേണ്ടവരായി ഇപ്പോള്‍ മുഴുവന്‍വിഹിതവും സ്ഥാപന ഉടമ നിക്ഷേപിക്കുന്നവരുടെ പട്ടിക എന്നിങ്ങനെ പുതിയ സോഫ്‌റ്റ്വെയര്‍ പരിഷ്‌കരണനടപടിയും ആരംഭിച്ചു. രണ്ടു മാസത്തിനകം ഈ പ്രക്രിയ പൂര്‍ത്തിയാക്കി പെന്‍ഷന്‍ വിതരണം ചെയ്യാനാണ് നിര്‍ദേശം.
എന്നാല്‍, പുതുക്കുന്ന പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ മുഴുവന്‍ പെന്‍ഷന്‍ വിഹിതവും അടക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടുകയില്ലെന്നാണ് റീജനല്‍ ഓഫിസുകളിലെത്തിയ ഔദ്യോഗിക ഉത്തരവില്‍ സൂചിപ്പിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മാര്‍ച്ച് 23ന് കേന്ദ്ര തൊഴില്‍മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതനുസരിച്ച് സെന്‍ട്രല്‍പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ (പെന്‍ഷന്‍) ഡോ. എസ്.കെ. താക്കൂര്‍ 2017 മാര്‍ച്ച് 23ന് പുറപ്പെടുവിച്ച ഉത്തരവാണ് പെന്‍ഷന്‍ അര്‍ഹതപ്പട്ടിത തയാറാക്കുന്നതിനായി റീജനല്‍ കമീഷണര്‍മാര്‍, റീജനല്‍ ഓഫിസുകള്‍, സബ് റീജനല്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെത്തിയത്. 
മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതനുസരിച്ചുതന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും 1995 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതനുസരിച്ചുള്ള പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള പട്ടിക തയ്യാറാക്കാനാണ് ഉത്തരവ്. എന്നാല്‍, പി.എഫിലേക്ക് തൊഴിലാളിയുടെ യഥാര്‍ഥ ശമ്പളത്തിെന്റ 12 ശതമാനം തൊഴിലുടമ നിക്ഷേപിച്ചവര്‍ക്കേ ഇതിനര്‍ഹതയുണ്ടാവുകയുള്ളൂ. 8.33 ശതമാനം പെന്‍ഷന്‍ വിഹിതത്തിലേക്ക് മാറ്റിയിരിക്കണം. ഇതല്ലാത്തവരെ ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഉത്തരവിനെ ഉദ്ധരിച്ച് പി.എഫ് ഓഫിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. തൊഴിലുടമ നിശ്ചിതവിഹിതം അടച്ചില്ലെങ്കില്‍ ജീവനക്കാരന് സ്വന്തം നിലയില്‍ അടക്കാനവസരമുണ്ടാവില്ല. 
പല സ്ഥാപനങ്ങളും ജീവനക്കാരെന്റ മൊത്തം ശമ്പളത്തിെന്റ 12 ശതമാനം തൊഴിലുടമയുടെ വിഹിതമായി പി.എഫ് ഫണ്ടിലേക്കും അതില്‍നിന്ന് 8.33 ശതമാനം പെന്‍ഷന്‍ വിഹിതത്തിലേക്കും അടച്ചിട്ടില്ല എന്നാണ് റീജനല്‍ ഓഫിസുകളില്‍ നിന്ന് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha
























