ക്ഷേത്ര പൂജാരിയായ ആര്‍എസ്എസ് പ്രവർത്തകൻ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് വീട്ടുകാരുമായി അടുത്തബന്ധം പുലര്‍ത്തിയ ശേഷം

കുലശേഖരപുരത്ത് വീട്ടിലെ ജനല്‍ കമ്പിയില്‍ ഏഴാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത അമ്മയുടെയും പൂജാരിയുടെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. പന്ത്രണ്ടുകാരി സ്വന്തം അമ്മയുടെ ഒത്താശയോടുകൂടിയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടത്. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് അമ്മയെയും അയല്‍വാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ആലുങ്കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രെഞ്ചുവാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ച രെഞ്ചു ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ കാവ്യയോടൊപ്പം പുളിനില്‍ക്കുംകോട്ടയിലെ കുഞ്ഞമ്മയുടെ വീട്ടില്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുട്ടി താമസിച്ചിരുന്നു. പരീക്ഷയായതിനാല്‍ തിങ്കളാഴ്ച രാവിലെയാണ് തിരിച്ച് വീട്ടിലെത്തിയത്. പഠിക്കാനെന്ന് പറഞ്ഞ് രാത്രി മുറിയില്‍ കയറി കുറ്റിയിട്ട കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ പ്രവീണ്‍ ജനല്‍പ്പാളി തുറന്നു നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി. അയല്‍വാസി കൂടിയായ പൂജാരിക്ക് സ്വന്തം മകളെ പീഡിപ്പിക്കാന്‍ അമ്മ സമ്മതം മൂളിയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. 
പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ പൂജാരി കുട്ടിയെ ഇരയാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കരുനാഗപ്പള്ളിയിലെ കേസിന്റെ കാര്യത്തില്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ഊര്‍ജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരിസരത്തെ നിരവധി പേര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. കുണ്ടറ കേസില്‍ പൊലീസിന് വന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ കൊല്ലം സിറ്റി പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് പ്രതികളെ അതിവേഗം പിടികൂടാന്‍ ഇടയാക്കിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. ജനല്‍കമ്പിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നും മൃതദേഹം. കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.
https://www.facebook.com/Malayalivartha
























