കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍

55മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് കുറിപ്പിന്റെ തുടക്കം.
മികച്ച നടനായ എന്റെ ഇക്കാച്ചയ്ക്ക് പ്രത്യേക സ്‌നേഹം. മികച്ച നടി ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങള്‍. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ 'മഞ്ഞുമ്മല്‍ ബോയ്‌സിന്' വലിയൊരു കയ്യടി. ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍' എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
'കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്‌കരിച്ച ഭാവാഭിനയ മികവാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകര്‍ന്നാട്ട പൂര്‍ണതയാണ് മമ്മൂട്ടിയുടേതെന്നാണ്' ജൂറിയുടെ പരാമര്‍ശം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
https://www.facebook.com/Malayalivartha
























