Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...

03 NOVEMBER 2025 05:38 PM IST
മലയാളി വാര്‍ത്ത
കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയില്‍ നിന്ന് പ്രശംസ. 'എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക' എന്നാണ് ശ്രീലങ്കന്‍ ടൂറിസം ബ്യൂറോയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ചാര്‍മേരി മെയ്ല്‍ജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രീലങ്കയില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മെയ്ല്‍ജ്.
ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരേയും ഉള്‍ക്കൊള്ളുന്നൊരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ്സ് പത്രമായ ഡെയ്ലി എഫ്ടിയിലെ ലേഖനത്തില്‍ ചാര്‍മേരി മെയ്ല്‍ജ് പറയുന്നു. ലിംഗഭേദമില്ലാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ ടൂറിസം നയം ഒരു ദേശീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അത് മറ്റിടങ്ങളിലും പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം നയത്തെ ടൂറിസം വികസനത്തിന്‍റെ ഒരു മികച്ച മാതൃകയായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല വിദേശ ടൂറിസം ബ്രാന്‍ഡുകളും അംഗീകരിക്കുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള വനിതാ സഞ്ചാരികള്‍  ഉറപ്പു പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ വിദേശ വിദഗ്ധരില്‍ നിന്ന് അഭിനന്ദനമെത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
 
2022-ല്‍ 'സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി' പ്രകാരം ആരംഭിച്ച ഈ സംരംഭം ഇപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചിട്ടുണ്ട്. സംരംഭകര്‍, ഗൈഡുകള്‍, ഹോംസ്റ്റേ ഉടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ 17,000-ത്തിലധികം സ്ത്രീകള്‍ ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
 
മറവന്തുരുത്ത് 'സ്ട്രീറ്റ് പ്രോജക്റ്റ് 'പോലുള്ള കേരളത്തിന്‍റെ വിജയകരമായ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിലൂടെ ഗ്രാമീണ മേഖലകളില്‍ ചെറുതും സുസ്ഥിരവുമായ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനായതായി ശ്രീലങ്കന്‍ ദിനപത്രത്തിലെ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പ്രാദേശിക സംസ്കാരം, പൈതൃകം, ഭക്ഷണവിഭവങ്ങള്‍ എന്നിവയും മെച്ചപ്പെട്ടു. ഇതിനെയാണ് കേരളത്തിന്‍റെ തനത് അനുഭവമായി വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ആര്‍ടി മിഷന്‍റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനത്തിലൂടെ സ്ത്രീകള്‍ ഗുണഭോക്താക്കളാകുക മാത്രമല്ല ടൂറിസം മേഖലയിലെ സജീവ പങ്കാളികളാണെന്ന് ഉറപ്പാക്കുന്നതായും ലേഖനത്തില്‍ പറയുന്നു.

2024-ല്‍ യുഎന്‍ വിമണിന്‍റെ പിന്തുണയോടെ സംഘടിപ്പിച്ച ഗ്ലോബല്‍ വിമണ്‍സ് കോണ്‍ഫറന്‍സിന് കേരളം ആതിഥേയത്വം വഹിച്ചിരുന്നു. ഇത് സ്ത്രീ സൗഹൃദ ടൂറിസത്തെക്കുറിച്ചുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് പ്രഖ്യാപിക്കുന്ന ഒന്നായിരുന്നെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (20 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (28 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (45 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (4 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends