വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി

അഹമ്മദാബാദില്‍ 241 പേര്‍ മരിച്ച വിമാനാപകടം ലോകത്തെവരെ ഞെട്ടിച്ചതാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അത് വലിയ വാര്‍ത്തയുമായിരുന്നു. കഴിഞ്ഞ ജൂണ്‍ 12നാണ് അപകടം നടന്നത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ (40) ആണ് ദുരന്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി.
ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ താന്‍ ഒറ്റക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ സഹോദരനെ എനിക്ക് നഷ്ടമായി. അവന്‍ എന്റെ നട്ടെല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്. എന്റെ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഭാര്യയോടും മകനോടും സംസാരിക്കാറില്ല. വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാണ് എനിക്ക് ഇഷ്ടം' വിശ്വാസ് കുമാര്‍ പറഞ്ഞു.
വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെഡ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ലെസ്റ്ററിലെ വീട്ടില്‍ എത്തിയശേഷം അദ്ദേഹം ഇതിന് തുടര്‍ ചികിത്സയൊന്നും തേടിയിരുന്നില്ല. തന്റെ കുടുംബത്തിന് ഇനിയും ദുരന്തത്തില്‍ നിന്ന് കരകയറാനായിട്ടില്ലെന്നും സഹോദരന്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























