ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽ (സി.എ.ക്യു.എം) നിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി. രാജ്യതലസ്ഥാനത്തെ വായുനിലവാരം മെച്ചപ്പെടുത്താൻ രൂപീകരിച്ച സംവിധാനമാണ് സി.എ.ക്യു.എം.
പൊതുതാത്പര്യഹർജികൾ പരിഗണിക്കവെ, ഡൽഹിയിലെ 37 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 9 എണ്ണം മാത്രമാണ് ദീപാവലി സമയത്ത് പ്രവർത്തിച്ചതെന്ന് അമിക്കസ് ക്യൂറി അഡ്വ. അപരാജിത സിൻഹ കോടതിയെ അറിയിക്കുകയായിരുന്നു. സി.എ.ക്യു.എമ്മിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനായി ഉത്തരവിട്ടു
"
https://www.facebook.com/Malayalivartha



























