ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം നവംബര്‍ 1 മുതല്‍ 8000 രൂപ ആക്കി ഉത്തരവ്. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകല്‍ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിച്ചിരുന്നു.
ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വര്‍ഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha
























