അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മ്യാൻമർ ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ ഞെട്ടിയുണരുന്നത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്ത പ്രകാരം തിങ്കളാഴ്ച രാവിലെ 7:03 ന് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മ്യാൻമറിൽ ഉണ്ടായത്. ഈ അടുപ്പിച്ച് ഉണ്ടാകുന്ന ഭൂചലനങ്ങൾ, ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയായ മ്യാൻമറിലെ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. നീണ്ട തീരപ്രദേശങ്ങളിലെ സുനാമി അപകടങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഈ രാജ്യം ഇരയാകുന്നുണ്ട്. രണ്ട് ഭൂചലനങ്ങളും തീവ്രത കുറവാണെങ്കിലും, അതിന്റെ ആഴവും തുടർച്ചയും ആശങ്കയുണ്ടാക്കുന്നു.
നവംബർ 3 തിങ്കളാഴ്ച രാവിലെ 7:03:03 IST ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 90 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ഇതിന് മുൻപ് ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11:00 മണിക്ക് 37 കിലോമീറ്റർ ആഴത്തിൽ 4.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും മ്യാൻമറിൽ അനുഭവപ്പെട്ടിരുന്നു. അതേസമയം ആഴം കുറഞ്ഞ ഭൂകമ്പങ്ങളാണ് സാധാരണയായി കൂടുതൽ അപകടകരം. കാരണം, ഭൂകമ്പ തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവായതിനാൽ ശക്തമായ ഭൂമികുലുക്കത്തിനും ഘടനകൾക്ക് വലിയ നാശനഷ്ടങ്ങൾക്കും ഇത് വഴിവെക്കും.
https://www.facebook.com/Malayalivartha























