ഇനി സംസ്ഥാനം ചിലവ് ചുരുക്കേണ്ടി വരും; പാതയോരത്തെ മദ്യ നിരോധനത്തില്‍ നഷ്ടം 5000 കോടികള്‍

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു പാതയോരത്തെ മദ്യശാലകള്‍. എന്നാല്‍ ആ വരുമാനം നിലച്ചു. ഇതോടെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്നത് കോടികളുടെ നഷ്ടമാണ്. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകളുടെ നിരോധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക വഴി സംസ്ഥാന സര്‍ക്കാരിന് 4000 മുതല്‍ 5000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നു.
വരുമാനം നഷ്ടം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പുതിയതായി കടം വാങ്ങാനോ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനോ കഴിയില്ല. ഇതോടെ 5000 കോടി രൂപയുടെ ചെലവ് ചുരുക്കേണ്ടി വരുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രതിസന്ധി മറികടക്കാന്‍ എല്ലാ വഴിയും ആലോചിക്കുന്നുണ്ട്, ഉണ്ടായിരുന്ന വരുമാനം ഇല്ലാതായിരിക്കുന്നത് പെട്ടെന്നാണ്. ഇത് മുന്നില്‍ കണ്ടാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അതിനാല്‍ പുതിയ വരുമാന മാര്‍ഗം കണ്ടെത്തുക എളുപ്പമല്ലെന്നും ഐസക്ക് പറഞ്ഞു.
സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുടെ കുടിശിക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു. ശമ്ബള കുടിശിക ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്ക് നല്‍കും. ഏത് സമയത്തും ജീവനക്കാര്‍ക്ക് പിന്‍വലിക്കാമെന്നും ധനമന്ത്രി ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























