ഒരേദിവസം അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്ത് നടന്ന കൊലപാതക കേസിലെ അഞ്ചു പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസിറ്റു ചെയ്തു

ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരേദിവസം അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്ത് നടന്ന കൊലപാതക കേസിലെ അഞ്ചു പ്രതികളെ ആറ്റിങ്ങല്‍ സി.ഐ ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസിറ്റു ചെയ്തു.
 മാര്‍ച്ച് 29 ന് രാത്രി ഏഴിനും 7.30നുമായിരുന്നു രണ്ട് കൊലപാതകങ്ങളും നടന്നത്. പുതുക്കരി മുക്കാലിവട്ടം തെങ്ങടിയില്‍ വീട്ടില്‍ ബിനുവിനെ (35) കൊലപ്പെടുത്തിയ കേസില്‍ പുളിമൂട്ടില്‍ കടവ് വലിയ വിളാകം വീട്ടില്‍ സനില്‍(45), വടക്കേ അരയത്തുരുത്തില്‍ കായല്‍വാരം വീട്ടില്‍ കിരണ്‍ബാബു (25) , പുളിമൂട്ടില്‍ കടവ് പണ്ടകശാല ലളിതാ നിവാസില്‍ ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 
 പ്രതികളും കൊല്ലപ്പെട്ട ബിനുവും തമ്മിലുണ്ടായ വാക്ക് തകര്‍ക്കത്തെ തുടര്‍ന്ന് ബിനു ഒന്നാം പ്രതിയായ സനിലിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് മറ്റ് പ്രതികള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് ബിനുവിന്റെ തലയില്‍ അടിച്ചു. അതോടെ ബിനു മരിക്കുകയായിരുന്നു. 
 
 രണ്ടാമത്തെ കൊലപാതകത്തില്‍ കിഴുവിലം മുടപുരം എന്‍.ഇ.എസ് ബ്ലോക്കിനു സമീപം നിസാര്‍ മന്‍സിലില്‍ നിസ്സാറാണ് ( 37) മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുറക്കട ആക്കോട്ടുവീള ചരുവിള പുത്തന്‍ വീട്ടില്‍ അജിത്(24), കിഴുവിലം കാട്ടുംപുറം മേലം തുണ്ടുവിളാകത്തു വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന അനീഷ്(23) എന്നിവരാണ് അറസ്റ്റിലായത്.
 
 സുഹൃത്തിനെ പ്രതികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചെന്നതായിരുന്നു നിസാര്‍. മൂലൈവിളാകം കലിങ്കില്‍ വച്ച് നടന്ന സന്ധി സംഭാഷണം വാക്കേറ്റത്തില്‍ കലാശിച്ചു. പ്രതികള്‍ നിസാറിനെ തോട്ടില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയും തല കോണ്‍ഗ്രീറ്റ് ഭിത്തിയില്‍ പിടിച്ചിടിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
 
 ഇടിയുടെ ആഘാതത്തിലാണ് നിസാര്‍ മരണമടഞ്ഞത്. സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അന്യസംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യയുടെ നിരീക്ഷണത്തില്‍ ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ , ചിറയിന്‍കീഴ് എസ്.ഐ സജീഷ്.എച്ച്.എല്‍. എസ്.ഐ മാരായ പ്രസാദ് ചന്ദ്രന്‍, ജയന്‍, എ.എസ്.ഐ മാരായ ഷരീഫ്, അനില്‍, ജി. എസ്.ഐ ജയന്‍,സി.പി.ഒ മാരായ ശരത്, സുല്‍ഫീക്കര്‍, സന്തോഷ്, മുരളീധരന്‍, ബിജു, പ്രവീണ്‍,എസ്.സി.പി.ഒ അനില്‍കുമര്‍ എന്നിരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
 
https://www.facebook.com/Malayalivartha
























