സി.പി.എമ്മിന് കാനത്തിന്റെ പരോക്ഷ വിമര്‍ശനം

സി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അഴിമതിക്കാര്‍ക്കെതിരെ സമരം ചെയ്തവര്‍ തന്നെ അത്തരക്കാരുടെ തോളില്‍ കൈയിടുകായാണെന്ന് കാനം പറഞ്ഞു. ആറുമാസംകൊണ്ട് ചിലര്‍ അഴിമതിമുക്തരാകുന്ന അത്ഭുതവും സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ അഴിമതിക്കാരനായിരുന്ന ആള്‍ ആറു മാസം കൊണ്ട് അങ്ങനെ അല്ലാതാവുന്ന അത്ഭുതകരമായ കാഴ്ച നമ്മളിപ്പോള്‍ കാണുന്നു. ആ അഴിമതിക്കെതിരായി സമരം നടത്തി. കുറച്ച് കഴിയുന്‌പോള്‍ നമുക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ തോളില്‍ കൈയിടാം എന്നതല്ല അഴിമതിക്കെതിരായ നിലപാട് കാനം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സി.പി.എമ്മിന്റെ നടപടിയെ സൂചിപ്പിച്ചായിരുന്നു കാനത്തിന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha

























