അണ്ടര്‍ വെയര്‍ ധരിച്ചില്ല എന്ന കാര്യം മറന്നു ; അറിയാതെ ഒന്ന് മുണ്ടുപൊക്കി വിയര്‍പ്പ് തുടച്ചു... പിന്നെ സംഭവിച്ചതോ ഇങ്ങനെ

എതിരെ പെണ്‍കുട്ടികള്‍ കടന്നു വരുന്നത് കാണാതെ അറിയാതെ മുണ്ടുപൊക്കി വിയര്‍പ്പ് തുടച്ച യുവാവിന് നാട്ടുകാരുടെ വക ക്രൂര മര്‍ദ്ദനം. അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷനടുത്ത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ഡ്രൈവർ മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടക്കുകയായിരുന്നു. ഈ സമയം എതിരെ വന്ന രണ്ടു പെണ്‍കുട്ടികള്‍ യുവാവ് തങ്ങളെ മുണ്ടുപൊക്കി നഗ്‌നത പ്രദര്ശനം നടത്തിയെന്ന് കരുതി. തുടര്‍ന്ന് സമീപ വാസികളോട് വിവരം പറയുകയുണ്ടായി. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. എന്നാല്‍ അത് ചെവികൊള്ളാതെ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ ഞരമ്പുരോഗിയാണെന്നും നാട്ടുകാര്‍ പറഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചൂടുകാരണം ആണ് അണ്ടര്‍വെയര്‍ ധരിക്കാതിരുന്നതെന്നും മറ്റു ദുരുദ്ദേശമൊന്നും ഇയാള്‍ക്ക് ഇല്ലായിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായതോടെ പൊലീസ് ഇയാളെ വെറുതെവിട്ടു.
https://www.facebook.com/Malayalivartha

























