ഇടപ്പള്ളിയില്‍ ഒരു കോടി 75ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവും യുവതി തട്ടിയെടുത്തതായി ആരോപണം: ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

തട്ടിപ്പിന്റെ വ്യത്യസ്ത മുഖം. ഇടപ്പള്ളിയില്‍ ഒരു കോടി 75ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവും യുവതി തട്ടിയെടുത്തതായി ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ചിറ്റൂര്‍ സ്വദേശിനി സാന്ദ്ര തോമസിന് എതിരെയാണ് ഇടപ്പള്ളി സ്വദേശി കമാലുദ്ധീനും ഭാര്യ സജിതയും പരാതി നല്‍കിയത്.
ബാങ്ക് വായ്പയുണ്ടായിരുന്ന ഇവരുടെ വീട് വാങ്ങാമെന്ന് ഉറപ്പ് നല്‍കി സാന്ദ്ര ആധാരം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതായാണ് ദമ്പതികളുടെ പരാതി. പണം ആവശ്യപ്പെട്ടപ്പോള്‍ ദമ്പതികളെ കള്ളക്കേസില്‍ കുടുക്കിയതായും പരാതിയില്‍ പറയുന്നു.കമാലുദ്ധീന് മുന്‍പ് 25 ലക്ഷം രൂപ ബാങ്കില്‍ വായ്പയുണ്ടായിരുന്നു. ബാധ്യതകള്‍ തീര്‍ത്ത് വീട് വിലക്കെടുക്കാമെന്ന് ഉറപ്പ് നല്‍കി സാന്ദ്ര തോമസ് ഇവരെ സമീപിക്കുകയായിരുന്നു. സാന്ദ്രയുടെ വാക്ക് വിശ്വസിച്ച ദമ്പതികള്‍ വീടും സ്ഥലവും ആധാരം ചെയ്തു നല്‍കി. എന്നാല്‍ പിന്നീട് സാന്ദ്ര പണം നല്‍കാന്‍ തയ്യാറായില്ലെന്നും പകരം ദമ്പതികള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന് കാട്ടി പൊലീസില്‍ കള്ള പരാതി നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു.
സാന്ദ്രയുടെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് സിദ്ധിഖ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.എന്നാല്‍ പിന്നീട് സാന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തുകയും ആദായ നികുതി റിട്ടേണും ബാലന്‍സ് ഷീറ്റും പെരുപ്പിച്ച് കാട്ടി സാന്ദ്ര ബാങ്കുകളെ കബളിപ്പിച്ചെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു. സാന്ദ്രക്കെതിരെ സിദ്ധിഖിന്റെ ഭാര്യ ഫാത്തിമ്മയും കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























