അച്ഛനോടൊപ്പം മകനും യാത്രയായി ;പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

പിതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ജീപ്പു മറിഞ്ഞ് മകന്‍ മരിച്ചു. കൊച്ചുമകന് ഗുരുതരമായി പരുക്കേറ്റു. തോക്കുപാറ ചേനോത്തുമാലില്‍ ജോയിയാ (52) ണ് മരിച്ചത്. ജോയിയുടെ മകന്‍ ബേസിലി (20) ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.20ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ കൂമ്പന്‍പാറ എടശേരി വളവില്‍ നിയന്ത്രണം വിട്ട ജീപ്പ്, റോഡിന്റെ ഫില്ലിങ് സൈഡിലേക്കു മറിയുകയായിരുന്നു. വാഹനത്തില്‍ ജോയിയും മകനും മാത്രമാണ് ഉണ്ടായിരുന്നത്.
അടിമാലി ഇരുനൂറേക്കറില്‍ താമസിക്കുന്ന പിതാവ് ചേനോത്തുമാലില്‍ സി.സി. മാത്യു വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചിരുന്നു. ഇന്നലെ രാവിലെ 10.30 ന് അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ജോയി മകനുമൊത്ത് പുറപ്പെട്ടത്. ബുധനാഴ്ച രാത്രി മുഴുവനും ജോയിയും കുടുംബാംഗങ്ങളും ഇരുന്നൂറേക്കറിലെ മരണവീട്ടിലുണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെ പശുവിനെ കറക്കുന്നതിന് വേണ്ടിയാണ് ഇരുവരും തോക്കുപാറയിലെ സ്വന്തം വീട്ടിലേക്കു പോയത്. ഇതു കഴിഞ്ഞ് സംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് തിരികെ സ്വന്തം ജീപ്പ് ഓടിച്ച് വരുമ്പോഴായിരുന്നു അപകടം. ദേശീയപാതയോരത്തെ വളവില്‍ കലുങ്കുകള്‍ തകര്‍ത്ത് താഴെയുള്ള മരത്തില്‍ ഇടിച്ച് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു ജീപ്പ്. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. നാട്ടുകാര്‍ ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോയി തോക്കുപാറയിലെ ആദ്യകാല െ്രെഡവറും കര്‍ഷകനുമാണ്. പരുക്കേറ്റ ബേസില്‍ കോതമംഗലം നെല്ലിമറ്റം മാര്‍ ബസേലിയസ് കോളജിലെ ബി.ടെക് വിദ്യാര്‍ഥിയാണ്.
രാജകുമാരി കുരുവിളാസിറ്റി തൂവയില്‍ കുടുംബാംഗം മോളിയാണ് ഭാര്യ. ജിന്‍സി മകളാണ്. മരുമകന്‍: സജി കുന്നാത്ത് വാളറ (പോലീസ് ഓഫീസര്‍, എ.ആര്‍.ക്യാമ്പ്). സംസ്‌ക്കാരം തോക്കുപാറ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടത്തി.
https://www.facebook.com/Malayalivartha

























