അമിത് ഷാ ഇന്ന് കേരളത്തില്‍

ബിജെപി അധ്യക്ഷന്‍ അമിത് ഷാ മറ്റന്നാള്‍ തിരുവനന്തപുരം ചെങ്കല്‍ച്ചൂള ചേരിയില്‍ പ്രഭാതഭക്ഷണം കഴിക്കും. സംസ്ഥാന പര്യടനങ്ങളിലെല്ലാം ദലിതര്‍ക്കൊപ്പം ഭക്ഷണം പരിപാടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപത്തിനുള്ള മറുപടിയാണു പന്തിഭോജനം.
ചെങ്കല്‍ച്ചൂളയിലെ 96ാം നമ്പര്‍ ബൂത്തിലാണു പ്രഭാതഭക്ഷണം ഒരുക്കുക. ബിജെപിയുടെ ബൂത്തുതല പ്രവര്‍ത്തകരുമായും അമിത് ഷാ ആശയവിനിമയം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍, മുദ്ര തുടങ്ങിയ പദ്ധതികളുടെ പ്രയോജനം താഴെത്തട്ടില്‍ ലഭ്യമാകുന്നുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കും.
ഇന്നു 11നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഷാ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാകും ആദ്യം പങ്കെടുക്കുക. വൈകിട്ട് എന്‍ഡിഎ സഖ്യകക്ഷി നേതാക്കളുടെ യോഗവും തുടര്‍ന്നു ബിജെപി ജനപ്രതിനിധികളുടെ സമ്മേളനവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചേരും. കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകള്‍ സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനു അസംതൃപ്തിയുള്ള സാഹചര്യത്തില്‍ ആര്‍എസ്എസ് അമിത് ഷാ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നാളെ പത്തരയ്ക്കു തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും ജില്ലാ അധ്യക്ഷന്മാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുക്കും. മറ്റന്നാള്‍ ഏഴിനു തിരുവനന്തപുരത്തു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്നു ചെങ്കല്‍ച്ചൂളയില്‍ ദലിതര്‍ക്കൊപ്പം പ്രഭാതഭക്ഷണം.
https://www.facebook.com/Malayalivartha

























