ട്രെയിനില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മെനഞ്ഞ തിരക്കഥ പച്ച കള്ളം; പോലീസ് പിടിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നത് കാമുകന്‍

ഇന്നലെ ആരെയും ഞെട്ടിക്കും വിധം ട്രെയിനില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച ദമ്പതികള്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം. കുഞ്ഞിനു ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ചികിത്സിക്കാന്‍ പണമില്ലെന്നും പറഞ്ഞ് പൊലിസിന്റെ കണ്ണുവെട്ടിച്ച ഇരുവരും നിരത്തിയതെല്ലാം പച്ചക്കള്ളമെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. കഴിഞ്ഞദിവസമാണ് അടൂര്‍ പെരിങ്ങനാട് സ്വദേശി അഞ്ജനയും കാമുകനും ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങാന്‍ ശ്രമിച്ചത്.
വൈകിട്ട് 5.40ന് കായംകുളം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കായംകുളത്തുനിന്നു കോട്ടയത്തേക്കാണ് ഇരുവരും ടിക്കറ്റെടുത്തത്. എന്നാല്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ അഞ്ജനയും ഒപ്പമുണ്ടായിരുന്ന യുവാവും മുകളില്‍ ലഗേജ് വയ്ക്കുന്ന റാക്കില്‍ കിടത്തിയിരുന്ന കുഞ്ഞിനെ എടുക്കാതെ ട്രെയിനിനു പുറത്തിറങ്ങി. ഇതു കണ്ടു സംശയം തോന്നിയ മറ്റു യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് കോച്ചിലെത്തി കുഞ്ഞിനെ എടുത്തു.
ആര്‍പിഎഫ് എസ് ഐ അരുണ്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയാണെന്നുമാണ് മറുപടി പറഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയാറാണെന്ന് ഇരുവരും പറഞ്ഞു. നിസഹായാവസ്ഥ മനസിലാക്കിയ പൊലീസ് ഇരുവരെയും കേസെടുക്കാതെ വെറുതെവിട്ടുകയായിരുന്നു. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവയെല്ലാം പച്ചക്കള്ളമാണെന്നാണു വ്യക്തമാകുന്നത്. അഞ്ജനയ്ക്കു കാമുകനില്‍ പിറന്നതാണു കുഞ്ഞെന്നാണ് അന്വേഷിച്ചവര്‍ക്കു മനസിലായത്. പെണ്‍കുട്ടിയായതിനാല്‍ ട്രെയിനില്‍ ഉപേക്ഷിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഒമ്പതു വര്‍ഷം മുമ്പായിരുന്നു അമ്മാവന്റെ മകനുമായി അഞ്ജനയുടെ വിവാഹം. ഈ ബന്ധത്തില്‍ ആറുവയസുള്ള മകളുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് മുസ്ലിം മതസ്ഥനായ യുവാവുമായി അഞ്ജന അടുപ്പത്തിലാവുകയും നാടുവിടുകയും ചെയ്തു. പെരിങ്ങനാട് തന്റെ പേരിലുള്ള പത്തു സെന്റ് സ്ഥലം വിറ്റാണ് ഇവര്‍ നാടുവിട്ടത്. പിന്നീട് ബന്ധുക്കള്‍ക്കും ഇവരെക്കുറിച്ചു വിവരമൊന്നുമുണ്ടായിരുന്നില്ല. അതിനിടയില്‍ അഞ്ജനയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. ഇന്‍ഷുറന്‍സ് തുകയ്ക്കുള്ള നോമിനി അഞ്ജനയായിരുന്നു. ഇന്‍ഷുറന്‍സ് തുക വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണമെന്നിരിക്കേ അപേക്ഷിച്ചതു പ്രകാരം അതു വാങ്ങാന്‍ അഞ്ജന കഴിഞ്ഞദിവസം പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നു.
രണ്ടുവര്‍ഷത്തിനു ശേഷം ഇപ്പോള്‍ മാത്രമാണു നാട്ടുകാര്‍ അഞ്ജനയെ കണ്ടത്. ഇപ്പോഴത്തെ ബന്ധത്തില്‍ തനിക്കൊരു പെണ്‍കുട്ടിയുണ്ടെന്ന് അഞ്ജന നാട്ടുകാരോടു പറയുകയും ചെയ്തിരുന്നു. ഇന്നലെ പൊലീസ് പിടിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഭര്‍ത്താവ് അജിയാണെന്നാണ് അഞ്ജന പറഞ്ഞത്. എന്നാല്‍, ഇരുവരുടെയും ഫോട്ടോയുമായി ഇരുവരുടെയും നാട്ടില്‍ അന്വേഷിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്നതു കാമുകനാണെന്നു വ്യക്തമായത്. കുട്ടിക്കു രോഗമുണ്ട് എന്നു വരുത്തിത്തീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും ഇതു സത്യമല്ലെന്നുമാണ് ഇപ്പോള്‍ സംശയം. റെയില്‍വേ പൊലീസില്‍നിന്നു രക്ഷപ്പെട്ടെങ്കിലും കുഞ്ഞിനെ ഇനിയും അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























