കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ നഗരത്തില്‍ വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂരില്‍ രണ്ടിടങ്ങളിലായി മാരകമായ മയക്കുമരുന്നും 600 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് എ.ടി.പി ഷക്കീല്‍ നിയാസി(22)നെ ലൈസല്‍ ജിക്ക് ആസിഡ് ഡൈ തലാമയിഡ്(എല്‍.എസ്.ഡി) സഹിതമാണ് കണ്ണൂര്‍ എക്‌സൈസ് സി.ഐ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളില്‍ നിന്നു പിടികൂടിയ സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി മയക്ക്മരുന്ന് മാരകമാണ്. ഇയാള്‍ ആഴ്ചകളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എല്‍.എസ്.ഡി കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രവിന്റീവ് ഓഫീസര്‍മാരായ കെ.ടി സുധീര്‍, വി.കെ വിനോദ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
കണ്ണൂര്‍ ക്യാപിറ്റോള്‍ മാളിന് സമീപത്തു നിന്നു എക്‌സൈസ് സംഘം 600 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി. മാളിന് സമീപത്തെ വാടക വീട്ടില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്. വീട് സൂക്ഷിപ്പുകാരനായ ചെറുവത്തൂര്‍ സ്വദേശി ടി.കെ കൃഷ്ണനെ(57) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ ജോസ് പി ജോസ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
https://www.facebook.com/Malayalivartha

























