കന്നുകാലി കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ജൂണ്‍ എട്ടിന്

കന്നുകാലി കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളം ഈ മാസം എട്ടിന് വിളിച്ചു ചേര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതിവനം വകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതാണു രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല. ഇതുസംബന്ധിച്ചു മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha

























