സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട അച്ചുദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു

സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വൈമാനികന്‍ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂര്‍ണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്‌ക്കാരം നടക്കും.
കോയമ്പത്തൂര്‍ സുളൂര്‍ വ്യോമസേനാ സ്‌റ്റേഷനില്‍ നിന്നുള്ള 21 ഉദ്യോഗസ്ഥര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രണ്ട് വിമാനങ്ങളില്‍ ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. പ്രത്യേക വിമാനത്തില്‍ വ്യോമസേനാ ബാന്‍ഡ് സംഘത്തെയും കോഴിക്കോട്ട് എത്തിക്കും.
https://www.facebook.com/Malayalivartha

























