ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നതിന് കാരണം പാശ്ചാത്യ സംസ്‌കാരമാണെന്ന് ആര്‍എസ്എസ് നേതാവ്

വിവാദ വെളിപ്പെടുത്തലുകളുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍. രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളും കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളും പെരുകുന്നതിന് കാരണം വാലന്റൈന്‍സ് ദിനം പോലെയുള്ള തെറ്റായ പാശ്ചാത്യ സംസ്‌കാരമാണെന്നാണ് ഇന്ദ്രേഷ്‌കുമാര്‍ പറയുന്നത്.
മനുഷ്യനില്‍ സദാചാര മൂല്യങ്ങള്‍ സംരക്ഷിച്ച അവന്റെ ആത്മാവിനെ വിശുദ്ധീകരിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് മോക്ഷദായകമാകുന്നതിലൂടെ ഒരു സമൂഹത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാക്കാന്‍ അതിന് കഴിയും. തൊട്ടുകൂടായ്മയ്ക്കും ജാതിവാദത്തിനും എതിരാണ് ആര്‍എസ്എസ്. ഇത്തരം അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവരുടെ മനുഷ്യാവകാശ വാദത്തിനെതിരേയും ആഞ്ഞടിച്ചു.
കശ്മീരില്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ കല്ലെറിയുകയും പശുവിനെ കശാപ്പ് ചെയ്യുകയും ചെയ്യുന്നവര്‍ക്ക് എന്ത് മനുഷ്യാവകാശമെന്നും ചോദിച്ചു. ആഘോഷ പരിപാടികളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ഇന്ദ്രേഷ് കുമാര്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ മൂന്ന് കോടി ജനങ്ങളുടെ തൊഴിലവസരമാണ് നശിപ്പിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. ജയ്പൂരില്‍ ആര്‍എസ്എസിന്റെ ഒരു പരിശീലന പരിപാടിയിലാണ് ഇന്ദ്രേഷ്‌കുമാര്‍ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha























