ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി യുഡിഎഫ് കുതിക്കവേ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒളിവ് അവസാനിപ്പിച്ച് വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം.
രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് പ്രവർത്തകര്‍ സ്വീകരിച്ചത്. ഒളിവില്‍ പോയതിന് ശേഷം വരുന്ന രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്. നവംബര്‍ 27 നായിരുന്നു രാഹുല്‍ അവസാനമായി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കിടുന്നത്. ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും’ എന്നായിരുന്നു രാഹുലിന്‍റെ അവസാന പോസ്റ്റ്.
ഡിസംബര്‍ 11 രണ്ടാംഘട്ട വോട്ടെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്തിരുന്നു. ഒളിവ് അവസാനിപ്പിച്ചാണ് പാലക്കാട്ടെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. ഇതോടെ ബലാല്‍സംഗക്കേസില്‍ 15 ദിവസം നീണ്ട ഒളിവുജീവിതമാണ് വോട്ടെടുപ്പ് ദിനത്തില്‍ രാഹുല്‍ അവസാനിപ്പിച്ചത്.
കോടതി മുന്‍കൂര്‍ ജാമ്യം രണ്ടു കേസിലും അനുവദിച്ചതോടെ പൊതുയിടത്തില്‍ എത്തി വോട്ടു ചെയ്ത് മടങ്ങുമ്പോള്‍ വഴിയൊരുക്കി കേരള പൊലീസും ഒപ്പമുണ്ടായിരുന്നു. തനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്നാണ് പ്രതികരണമാരാഞ്ഞപ്പോള്‍ രാഹുല്‍ അന്ന് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























