Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭരണങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും വർദ്ധനവ്, ദാമ്പത്യസുഖം, സാമ്പത്തികനേട്ടം എന്നിവ ഉണ്ടാകും.

12 DECEMBER 2025 06:47 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റ തുടക്കത്തിൽ മാനസികമായും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നത്തോടെ രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ ഇന്ന് സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മനസ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗ ശാന്തി, മനഃശാന്തി എന്നിവ അനുഭവപ്പെടുമെങ്കിലും സായാഹ്നം മുതൽ മനഃസുഖക്കുറവ്, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിയ്ക്കും. ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതം, സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ അനുകൂല മാറ്റം ഉണ്ടാകും.

 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സർക്കാർ/അർദ്ധ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ഇന്ന് ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ലഭിക്കും. അകന്നു കഴിഞ്ഞ ബന്ധുക്കൾ വീണ്ടും ഒത്തു ചേരും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണ ദോഷ സമ്മിശ്രമായിരിക്കും. വ്യാപാര ബിസിനസ്സിൽ പുരോഗതി, പുത്ര ഭാഗ്യം, കുടുംബ സൗഖ്യം, വിദ്യയിൽ ഉന്നതി എന്നിവ ഉണ്ടാകും. ശനി ദശ നടക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും. ആഭരണങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും വർദ്ധനവ്, ദാമ്പത്യസുഖം, സാമ്പത്തികനേട്ടം എന്നിവ ഉണ്ടാകും.

 

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബം വിട്ടു നിൽക്കേണ്ട അവസ്ഥയോ രോഗമോ വരാം. എന്നാൽ മദ്ധ്യാഹ്നം മുതൽ രോഗശാന്തി, ധനലാഭം, ശത്രു നാശം എന്നിവ ഉണ്ടാകും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ശരീരശോഷണം അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും. മനോദുഃഖം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ടം എന്നിവ ഇന്ന് ഉണ്ടാകും.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും ഇന്ന് ഉണ്ടാകും. വിഷഭയം, ഉദര രോഗം, വ്യവഹാര പരാജയം എന്നിവ മൂലവും ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവാം.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാഭർത്തൃ-സന്താന ഐക്യം, ധനനേട്ടം എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (5 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (20 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (32 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (36 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (48 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (54 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

Malayali Vartha Recommends