തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് പിന്നാലെ വ്യാപക അക്രമം ; സിപിഎം-ബിജെപി സംഘർഷം; ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സി പി എം പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ചു.കൊല്ലം കടയ്‌ക്കലില്‍ വിജയിച്ച ബി ജെ പി സ്ഥാനാര്‍ത്ഥി അനുപമയുടെ വീട് ആക്രമിച്ചു.അനുപമയെ കയ്യേറ്റം ചെയ്തു.വീടിന് വെളിയിലിറങ്ങിയാല്‍ തീര്‍ത്തുകളയുമൊണ് ഭീഷണി. വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകർത്തു. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം, നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം രണ്ടുപേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡില്‍ ബി ജെ പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയം സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.മേശയും കസേരയും നശിപ്പിച്ചു. ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും കീറി എറിഞ്ഞു. വാഹനങ്ങളും ആക്രമിച്ചു. കൊല്ലയിൽ പഞ്ചായത്തിൽ ബിജെപിയുടെ വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഒരു സംഘം സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അനീഷ് , മണികണ്ഠൻ എന്ന രണ്ട് ബിജെപി പ്രവർത്തകർക്കാണ് പരിക്കേറ്റത്. മഞ്ചവിളാകം മുട്ടക്കാവത്ത് വച്ചാണ് സംഘർഷമുണ്ടായത്.
കണ്ണൂര്‍ പാറാട് പാനൂരില്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായി സിപിഎം ആക്രമണം നടത്തി.മുഖം മൂടി ധരിച്ചെത്തിയ സംഘം വീടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികള്‍ എത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് ബാലുശ്ശേരി മരത്തുംപടിയിൽ ഒരാൾ മരിച്ചു. കോൺഗ്രസ് പ്രവർത്തകനായ 'ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി സന്ദീപ് ആണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെയാളുടെ നില ഗുരുതരമായി തുടരുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിൻ്റെ വിജയാഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്.
കോഴിക്കോട് ഏറാമലയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും സി പി എം ആക്രമണമുണ്ടായി. തുരുത്തിമൂലയിലും സി പി എം കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം കിഴക്കേ ചെറായിയില്‍ സി പി എം വിജയാഹ്‌ളാദ പ്രകടനത്തിനിടെ
കളിച്ച് കൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചു. എട്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha
























