വെള്ളി വില പുതിയ റെക്കോഡ് കുറിച്ചു...

വിപണിയിൽ പൊന്നിനേക്കാൾ തിളങ്ങി വെള്ളി. ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില പുതിയ റെക്കോഡ് കുറിച്ചു.
രാജ്യത്തെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സിൽവർ ഫ്യൂച്ച്വർസ് വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ കടന്നു. സിൽവർ ഫ്യൂച്ചേർസ് വില ഔൺസിന് 64.20 ഡോളറാണ് രേഖപ്പെടുത്തിയത്. മാർച്ചിലാണ് സിൽവർ ഫ്യൂച്ചേർസ് വ്യാപാരത്തിന്റെ കാലാവധി അവസാനിക്കുന്നത്.
ആഭ്യന്തര വിപണിയിൽ വെള്ളിയുടെ സ്പോട്ട് വില കിലോ ഗ്രാമിന് 1,95,180 രൂപയാണ്.വില സർവകാല റെക്കോഡ് തിരുത്തിയതോടെ ഈ വർഷം നിക്ഷേപകർക്ക് വെള്ളി 120 ശതമാനം ലാഭം നൽകി. 1979ന് ശേഷം ആദ്യമായാണ് വെള്ളി 100 ശതമാനത്തിലേറെ റിട്ടേൺ നൽകുന്നത്.
കഴിഞ്ഞ വർഷം 20 ശതമാനത്തിലേറെ റിട്ടേൺ നൽകിയിരുന്നു. സ്വർണം ഈ വർഷം നിക്ഷേപകർക്ക് നൽകിയത് 64 ശതമാനം മാത്രം ലാഭമാണ്. ആഭ്യന്തര വിപണിയിൽ 25 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ വെള്ളി വിലയിലുണ്ടായത്.
https://www.facebook.com/Malayalivartha


























