യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) എൻഡിഎ എൻഎ I (NDA NA I) തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 394 (പുരുഷന്മാർ: 370, സ്ത്രീകൾ: 24) ഒഴിവുകളാണ് ഉള്ളത്.
പ്ലസ് ടു കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 30-12-2025.
വിദ്യാഭ്യാസ യോഗ്യതകൾ: 10+2 പാറ്റേണിന്റെ 12-ാം ക്ലാസ് പാസോ അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നടത്തുന്ന തത്തുല്യ പരീക്ഷയോ പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 11-ാം ക്ലാസിൽ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയില്ല.
കുറഞ്ഞ പ്രായം: 16.5 വയസ്സ്
പരമാവധി പ്രായം: 19.5 വയസ്സ് (2007 ജൂലൈ 01ന് മുമ്പ് ജനിച്ചവരാകരുത്.)
ശമ്പളം
പ്രതിമാസം സ്റ്റൈപ്പൻഡ് 56,100 രൂപ ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കി ഓഫിസർ റാങ്കിൽ നിയമനം ലഭിച്ചാൽ 2,15,900 രൂപ വരെ ശമ്പളം ലഭ്യമാകും
"
https://www.facebook.com/Malayalivartha


























